കടലിന്റെ ചങ്ക്
കടല്‍ കാണാനുള്ള യാത്ര ഇടയ്ക്കിടെ ഉള്ളതാണ്.. യാത്രകള്‍ കൂട്ട് കൂടി പോകേണ്ടതാണ് എന്ന ചിന്ത ആയിരുന്നു ഇത് വരെ. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു ഒറ്റക്കാകുമ്പോ ആണ് യാത്രകള്‍ സുഖകരമാവുക എന്ന്. ഇത്തവണ ആദ്യമായാണ് കടലിനിപ്പുറം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചത്.. കടലെന്നാല്‍ കരയും തിരയും മാത്രമല്ല.. കുറെ മനസുകളും ജീവനുകളും കൂടിയാണ്.. ഇതെന്താ കാര്യം എന്നാണോ.. കണ്ടിട്ടില്ലേ,. മക്കളുടെ വാശി കാരണം കടല്‍ കാണാന്‍ എത്തിയവര്‍, ഇനിയും വെള്ളത്തില്‍ ഇറങ്ങരുതെന്ന് ശാസിക്കുന്ന അമ്മമാര്‍, കാമുകി കാമുകന്മാര്‍, സുഹൃത്തുക്കള്‍ അങ്ങനെ അങ്ങനെ.. ഇവര്‍ക്കിടയില്‍ കടല്‍ ഒരു സംഭവം ആണെന്ന് മനസിലാക്കിയ മറ്റു ചിലര്‍ ഉണ്ട്. കച്ചവടക്കാര്‍. നമുക്ക് കടല്‍ സൗന്ദര്യം ആണെങ്കില്‍ അവര്‍ക്ക് കടല്‍ അന്നദാതാവാണ്.. പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്നൊരു സൗഹൃദം ഈ കച്ചവടക്കാര്‍ക്കിടയില്‍ ഉണ്ട്. കുതിര സവാരിക്ക് ആളെ കിട്ടാത്തതില്‍ വിഷമിച്ച് പരിഭവം പങ്കു വയ്ക്കുന്ന സുഹൃത്തുക്കളായ രണ്ട് ചെറുപ്പക്കാര്‍, കടല വില്‍ക്കുന്ന വൃദ്ധനോട് തലേന്ന് കടല തരാഞ്ഞതില്‍ പരിഭവം പറയുന്ന കുതിര സവാരിക്കാരന്‍, ഒന്ന് പോടാപ്പാ എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് നടന്ന...