ചെക്കാ നീ ഒരു മുരടനാണ്

പുസ്തകമേളയിലെ തിരക്കുകള്‍ക്കിടയില്‍ അവള്‍ അവന് കണ്ണുകള്‍ കൊണ്ട് ചില പുസ്തകങ്ങള്‍ കാട്ടിക്കൊടുത്തു. അവന്‍ തിരിച്ചും മറിച്ചും നോക്കി അവളെ കണ്ണിറുക്കിക്കാട്ടി.  പെഴ്സിന്റെ കനത്തിനനുസരിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ വാങ്ങി മേള വിടുമ്പോള്‍ അവനെ പിടിച്ചു നിര്‍ത്തി അവള്‍ ചോതിച്ചു. " ഇനി എങ്ങോട്ടാ?"

" നീ വാ പെണ്ണെ.. നിനക്കെന്താ എന്നെ പേടിയാണോ?"

" നിന്നെ എന്നാത്തിനാ ഞാന്‍ പേടിക്കുന്നെ?"

" എന്നാ വാ"

മ്യൂസിയത്തിന് മുന്നിലെത്തി അവളുടെ കൈ കോര്‍ത്തു പിടിച്ചു അവന്‍ നടന്നു. കാറ്റത്തു ആടിയുലഞ്ഞ മുളം തണ്ടുകള്‍ അവനെ പേടിപ്പിച്ചത്‌ കണ്ടു അവള്‍ പൊട്ടിച്ചിരിച്ചു. പൊടിഞ്ഞു വീണ മഴയെ നോക്കി അവര്‍ കൊഞ്ഞനം കുത്തി. ഇതിനിടയില്‍ ഒരിക്കല്‍ പോലും അവനോ അവളോ വിവാഹത്തെക്കുറിച് ചിന്തിച്ചില്ല. ഭാവിയെക്കുറിച്ച് ആകുലപ്പെട്ടില്ല.

ഒരേ സമയം പ്രണയിക്കുകയും, പ്രണയത്തെ ഭയക്കുകയും ചെയ്യുന്ന രണ്ടു ജീവികള്‍.

റെയില്‍വേ സ്റ്റേഷനിലേക്കുള്ള വരവിനിടയില്‍ അവള്‍ പറഞ്ഞു.
" നീയൊരു മുരടനാണ്:

" അതെ.. ഞാന്‍ ഒരു മുരടനാണ്" അവര്‍ പൊട്ടിച്ചിരിച്ചു.

ട്രെയിനില്‍ സീറ്റും ഉറപ്പാക്കി അവന്‍ പുറത്തിറങ്ങി. അവള്‍ടെ കണ്ണുകളില്‍ നോക്കി കളിയാക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു.
"പറ പോകേണ്ട എന്ന്‍ "

" ഞാന്‍ എന്നാത്തിനാ പറയുന്നേ. നീ പൊയ്ക്കോ.. ഞാന്‍ വീട്ടില്‍ പോവാ."

"അപ്പൊ ശരി ഞാന്‍ പോട്ടേ "

" നില്ല് ചെക്കാ.. ട്രെയിന്‍ വിടുമ്പോ പൊയ്ക്കോളൂ..നീ ഒരു മുരടനാ "

" അതെ ഞാന്‍ ഒരു മുരടനാ.. അറിയാലോ. പിന്നെ എന്നാത്തിനാ ചോതിക്കുന്നെ.. ഞാന്‍ പോണു.. പിന്നെ ഒരു കാര്യം ."

"ഉം എന്നാ?"

"happy friendship day"

"ഉം"
ഒരിക്കല്‍ കൂടി പോലും തിരിഞ്ഞു നോക്കെതെ അവന്‍ നടന്നു. അവള്‍ മനസ്സില്‍ ഒരിക്കല്‍ കൂടി പറഞ്ഞു. മുരടന്‍..
ഒന്ന് അനങ്ങിയ ഫോണിലേക്ക് അവള്‍ കണ്ണു മിഴിച്ചു നോക്കി.

sakhav: "പെണ്ണെ ഞാന്‍ ഒരു മുരടനാണ്. എന്നാലും ട്രെയിന്‍ വിടുമ്പോ നീ എന്റെ കണ്ണില്‍ നോക്കും. അത് കാണാന്‍ ഈ മുരടന് പറ്റില്ല. ഒരിക്കല്‍ കൂടി സൗഹൃദ ദിനാശംസകള്‍."

Comments

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം