ഭൂമിയിലെ പുണ്യാളാ.. ഒരായിരം സ്നേഹം.
ആലുവായിലേക്കുള്ള ട്രെയിന്‍ യാത്ര.. ഇടദിവസം ആയതുകൊണ്ട് തന്നെ തിരക്കുണ്ടായിരുന്നില്ല..
പിറവം എത്തിക്കാണും ഒരു വൃദ്ധന്‍ നിരങ്ങി നിരങ്ങി ഭിക്ഷ യാചിച്ച് വന്നു.
ഇരു കാലുകളും ഇല്ലാത്ത ഒരു മനുഷ്യന്‍.. അടുത്തെത്തിയതും ഉള്ളത് കൊടുക്കുവാന്‍ ഞാന്‍ ബാഗ് തുറന്നു. ഉടനെ ഉറച്ച ശബ്ദത്തില്‍ ആ വൃദ്ധന്‍ ഒരു പറച്ചില്‍..
" കുട്ടി ഒന്നും തരേണ്ട"
ഒന്ന് അമ്പരന്നു ഞാനാ മനുഷ്യനെ നോക്കി. എന്നെ നോക്കി അയാള്‍ ചോദിച്ചു ..
" പഠിക്കുവല്ലേ"
" അതെ"
" കുട്ടി ഒന്നും തരേണ്ട. നന്നായി പഠിക്കു. എന്നിട്ട് ജോലി വാങ്ങണം "
ആ മുഖത്തു നിന്നും കണ്ണുകള്‍ എടുക്കുവാന്‍ കഴിയുമായിരുന്നില്ല. എന്റെ നോട്ടം കണ്ടിട്ടാവണം. അയാള്‍ കൂട്ടിച്ചേര്‍ത്തു.
"എന്തെങ്കില്‍ തരണം എന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്ന കാര്യം മനസറിഞ്ഞു കേട്ടാല്‍ മതി.. പഠിക്കണം.. മിടുക്കി ആവണം.. ഒരു ജോലി നേടണം.. എന്നിട്ട് കഴിയുന്ന പോലെ സഹായം ചെയ്യണം. മോള്‍ക്ക് നല്ലത് വരും "
അയാള്‍ മുന്നോട്ടു നീങ്ങി. ട്രെയിനില്‍ ഉണ്ടായിരുന്ന പലരും എന്നെയും വൃദ്ധനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു..
പുണ്യാളന്‍ ഭൂമിയില്‍ വന്നു ഒന്ന് ഉപദേശിച്ചിട്ട് പോയ പോലെ, എന്ത് ചെയ്യണം എന്നു പറഞ്ഞിട്ട് പോയ പോലെ..
പലപ്പോഴും ഭൂമിയിലെ മാലാഖമാരെ കാണാനാവുക യാത്രകളിലാണ്.. തെരുവുകലിലാണ്,.. അപരിചിതരിലാണ്..
Can't believe this actually happened. Keep up the good work
ReplyDelete