അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം
അക്ഷർധാമിന്റെ മുന്നിൽ നിന്ന് അവൾ ചോദിച്ചതിങ്ങനെ ആയിരുന്നു. "എന്തേ ഇത് ലോകാത്ഭുതങ്ങളിൽ വന്നില്ല? താജ് മഹൽ വന്നില്ലേ?" ആ ചോദ്യം എന്റെ തലയ്ക്കു മുകളിൽ കൂടി പോയതല്ലാതെ കൂടുതൽ ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അത്രക്കങ്ങു ഭീമാകാരനായി കണ്ണുകളെ കൊതിപ്പിച്ചു വിശാലമായി നിൽക്കുകയല്ലാരുന്നോ ആ ക്ഷേത്രം.
മെട്രോ യാത്രക്കിടയിൽ ഒരു സന്ധ്യയിലാണ് അക്ഷർധാം ആദ്യമായി കണ്ണിൽ ഉണ്ടാക്കുന്നത്. അത്ര മനോഹരമായിരു കാഴ്ച. ഇരുട്ടിനെ കൂട്ട് പിടിച്ച്, കത്തുന്ന ലൈറ്റുകൾ അലങ്കാരമാക്കി ഒരു നോർത്ത് ഇന്ത്യൻ വധുവിനെപ്പോലെ എന്ന് പറയുന്നതിൽ തെറ്റില്ല.
ദില്ലിയുടെ തിരക്കുകളിൽനിന്നും മറ്റൊരു ലോകത്തിലേക്കാണ് അക്ഷർധാമിന്റെ വാതിലുകൾ തുറക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം.
പിങ്ക് മണൽക്കല്ല്, വെണ്ണക്കല്ല് എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിലെ ചിത്രപ്പണികൾ അതിശയകരമാണ്. കലയുടെ കരസ്പർശം ഏൽക്കാത്ത ഒരു നുറുങ്ങു കഷ്ണം പോലും അവിടെ ഇല്ല എന്ന് ചുരുക്കം.
നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു ഉൾഭാഗത്തെ മാർബിളിൽ തീർത്ത കരവിരുതുകൾ ഒന്ന് കാണാൻ ഉണ്ട്. പുറത്തു വിശാലമായ പുല്തകിടികൾ. കൂട്ടിനു നിൽക്കുന്ന പനമരങ്ങൾ. ക്ഷേത്രത്തിനു ചുറ്റുമായി സൗന്ദര്യത്തിനു ആക്കം കൂട്ടി വെള്ളക്കെട്ട്. അരികിൽ ഒഴുകുന്ന യമുന നദി.
വൈകുന്നേരത്തിന്റെ മൂടിയ കാലാവസ്ഥയിലാണ് അക്ഷർധാമിന് ശോഭ കൂടുക. ക്ഷേത്രത്തിനു മുകളിൽ കൂടു കൂട്ടുന്ന പ്രാവുകൾക്കൊപ്പം, സ്വപ്നങ്ങളും, ചിന്തകളും സംഗീതവും, ശാന്തിയും എല്ലാം ഇത്ര മനോഹരമാകുന്നൊരു മറ്റൊന്നുണ്ടോ എന്ന് സംശയമാണ്.
ഇത്ര പറഞ്ഞു കൊതിപ്പിക്കുവാനെ തോന്നുന്നുള്ളൂ. മുഴുവനും പറഞ്ഞാൽ പിന്നെ കാണാൻ എന്താണൊരു രസം..
ഇങ്ങള് പോയി കാണിൻ
kothippikkalle..... ticket edkan cash illa.. to delhi
ReplyDeletekallivandy keri poru
Delete