കടലിന്റെ ചങ്ക്

കടല്‍ കാണാനുള്ള യാത്ര ഇടയ്ക്കിടെ ഉള്ളതാണ്.. യാത്രകള്‍ കൂട്ട് കൂടി പോകേണ്ടതാണ് എന്ന ചിന്ത ആയിരുന്നു ഇത് വരെ. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു ഒറ്റക്കാകുമ്പോ ആണ് യാത്രകള്‍ സുഖകരമാവുക എന്ന്. ഇത്തവണ ആദ്യമായാണ് കടലിനിപ്പുറം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചത്.. കടലെന്നാല്‍ കരയും തിരയും മാത്രമല്ല.. കുറെ മനസുകളും ജീവനുകളും കൂടിയാണ്.. ഇതെന്താ കാര്യം എന്നാണോ.. കണ്ടിട്ടില്ലേ,. മക്കളുടെ വാശി കാരണം കടല്‍ കാണാന്‍ എത്തിയവര്‍, ഇനിയും വെള്ളത്തില്‍ ഇറങ്ങരുതെന്ന് ശാസിക്കുന്ന അമ്മമാര്‍, കാമുകി കാമുകന്മാര്‍, സുഹൃത്തുക്കള്‍ അങ്ങനെ അങ്ങനെ..
ഇവര്‍ക്കിടയില്‍ കടല്‍ ഒരു സംഭവം ആണെന്ന് മനസിലാക്കിയ മറ്റു ചിലര്‍ ഉണ്ട്. കച്ചവടക്കാര്‍. നമുക്ക് കടല്‍ സൗന്ദര്യം ആണെങ്കില്‍ അവര്‍ക്ക് കടല്‍ അന്നദാതാവാണ്.. പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്നൊരു സൗഹൃദം ഈ കച്ചവടക്കാര്‍ക്കിടയില്‍ ഉണ്ട്. കുതിര സവാരിക്ക് ആളെ കിട്ടാത്തതില്‍ വിഷമിച്ച് പരിഭവം പങ്കു വയ്ക്കുന്ന സുഹൃത്തുക്കളായ രണ്ട് ചെറുപ്പക്കാര്‍, കടല  വില്‍ക്കുന്ന വൃദ്ധനോട് തലേന്ന് കടല തരാഞ്ഞതില്‍ പരിഭവം പറയുന്ന കുതിര സവാരിക്കാരന്‍, ഒന്ന് പോടാപ്പാ എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് നടന്നകലുന്ന വൃദ്ധന്‍. വന്താച്ച് എന്ന് പറഞ്ഞു എത്തുന്ന തമിഴന്‍ ഓടക്കുഴല്‍ വിപ്പനക്കാരന്‍. ഓടക്കുഴല്‍ ഒരെണ്ണം തട്ടിപ്പറിച്ചു ഓടുന്ന പട്ടം വില്‍പ്പനക്കാരന്‍. പട്ടം ഒന്ന്‍ പറപ്പിക്കാന്‍ ശ്രമിച് പരാജയപ്പെടുന്ന കളിപ്പാട്ട വിപ്പനക്കാരന്‍. അവര്‍ക്കിടയില്‍ കൈ നോക്കാനായി എത്തുന്ന കാക്കാത്തി..
അതെ കടലെന്നാല്‍ കരയും തിരയും മാത്രമല്ല , ഇവരൊക്കെയും കൂടിയാണ്.
ഇന്ന് വരെ കടല്‍ തന്നിരുന്നത് കക്കകള്‍ ആയിരുന്നു. ഇപ്പോള്‍ തന്നതാവട്ടെ, ഇതുവരെയും എന്റെ കണ്ണുകള്‍ കവച്ചു വച്ച് പൊയ്ക്കൊണ്ടിരുന്നതായിരുന്നു കടലിന്റെ ചങ്ക് എന്ന അറിവാണ്..   

Comments

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം