വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെപറ്റിയാണ് ഞാന്‍ ചിന്തിക്കുന്നത്
ഉറക്കെ ചിന്തിക്കരുത്. പലപ്പോഴും അതായിരുന്നു അന്നയ്ക്ക് കിട്ടിയ ഉപദേശം.. കുറച്ച് നാളുകളായി അന്ന പതിവുകള്‍ തെറ്റിക്കുവാന്‍ തുടങ്ങിയിട്ട്..
ഹോസ്റ്റല്‍ മുറിയുടെ വരാന്തയില്‍ ഇരുന്നു പലരും ഭാവി ജീവിതത്തെപ്പറ്റി സംസാരിച്ചു തുടങ്ങി.. പെണ്സ്വപ്ങ്ങള്‍ പലതും കലാശക്കൊട്ട് നടത്തിയത് വിവാഹത്തിലായിരുന്നു.. പെട്ടെന്നാണ് അന്ന ഇത്രയും പറഞ്ഞത്.. " ഞാന്‍ വിവാഹത്തെപറ്റി ചിന്തിക്കുന്നില്ല. വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെപറ്റിയാണ് ഞാന്‍ ചിന്തിക്കുന്നത്" മാവും പ്ലാവും നെല്ലിയും പോലും വാ പൊളിച്ചു അന്നയെ നോക്കി... അന്ന സംസാരിച്ചു തുടങ്ങി.. " എന്താ സത്യമല്ലേ.. കഴിഞ്ഞ ദിവസം അമ്മ പറയുന്നത് കേട്ടു, പെണ്‍കുട്ടി അയാള്‍ അവളെ കെട്ടിച്ചു വിടുന്നത് വരെ നെഞ്ചില്‍ ഭാരമാണെന്ന്.. സ്വന്തം അമ്മക്ക് ബാധ്യതയെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ? കാലം മാറുമ്പോഴും ഇപ്പോഴും ആളുകള്‍ പറയുന്നു പെണ്‍കുട്ടികള്‍ എല്ലാം സഹിക്കണമെന്ന്. അഡ്ജസ്റ്റ് ചെയ്തു ജീവിക്കണമെന്ന്. കല്യാണം വരെ അവള്‍ക്കു ട്രെയിനിംഗ് കൊടുക്കും കല്യാണത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന്. കല്യാണത്തിന് ശേഷം കിടിയ ട്രെയിനിംഗ് അനുസരിച്ച് ജീവിക്കും.. ഇതിനിടയില്‍ ആരുമറിയാതെ ഒരു ജീവന്‍ അങ്ങനെ ജീവിച്ചു തീരും.. "
അന്ന തുടര്‍ന്നു.. " ഇന്ന് വരെയും എന്റെ തീരുമാനങ്ങള്‍ മറ്റു പലരുടെയും തീരുമാനങ്ങള്‍ ആണ്.. ധരിക്കുന്ന വസ്ത്രം മുതല്‍ എന്റെ യാത്രകള്‍ വരെ. ഇനിയുമെന്തിനു ഞാന്‍ മറ്റൊരാളെ അനുസരിക്കണം. മനസിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു ജീവിച്ചു നോക്കു, പലരും നിങ്ങളെ വെറുത്തു തുടങ്ങും. ഒന്നും മിണ്ടാതെ ചാരി നില്‍ക്കുന്നവരെയാണ് എല്ലാവര്‍ക്കുമിഷ്ട്ടം. ഇനി ഞാന്‍ ഉറക്കെ ചിന്തിക്കാന്‍ പോവുകയാണ്. അതവസാനിക്കുക അന്റെ ഒറ്റക്കുള്ള ജീവിതത്തിലാവും... അതിനു ശേഷമുള്ള സ്വപ്നങ്ങളെ എനിക്കിപ്പോള്‍ ഉള്ളു... ഇത്രയൊക്കെ പറഞ്ഞു എന്ന് കരുതി ഞാന്‍ ഒരു ഫെമിനിസ്റ്റ് അല്ല.. ആ വാക്കിനെ ഞാന്‍ വെറുക്കുന്നു.. എന്റെ ചിന്തകള്‍ എന്റെ ജീവിതമാണ്.. "
അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു...
clapssss.....
ReplyDelete