യാത്രകള്‍ സുന്ദരമാക്കുന്ന ശൈത്താന്‍.. എന്റെ ചേട്ടായി
"ഏതായിരുന്നു നിന്റെ യാത്രകളില്‍ ഏറ്റവും സുന്ദരം?"
ചോദ്യം കേട്ടപ്പഴേ അന്ന ഒന്ന് ചിരിച്ചു..
" ഒരു ദിവസത്തെ ആലുവ യാത്ര"
കൂടെയുള്ളവര്‍ നെറ്റി ചുളിച്ചു.. " ആഴ്ച ആഴ്ച വീട്ടില്‍ പോയി വരുന്നതാണോ നിന്റെ ഇഷ്ട്ട യാത്ര? ഒന്ന് പോടീ .. നീ കാര്യം പറ"
അന്ന പറഞ്ഞു തുടങ്ങി ...
" എന്നും ആലുവാക്കുള്ള യാത്ര അല്ല ഇത്... ഒരു ദിവസം ഞാനും എന്റെ ചേട്ടനും കൂടി എന്റെ കോളേജ് കാണാന്‍ ഇറങ്ങി തിരിച്ചു.. പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത യാത്ര.. അതായിരുന്നു ആ ദിവസത്തിന്റെ സൗന്ദര്യം."
" എന്ന് വച്ചാല്‍ ?" ആനു കണ്ണ് മിഴിച്ചു..
" എന്ന് വച്ചാല്‍ എന്താണെന്ന് കേട്ടോ... ഞങ്ങള്‍ ട്രെയിന്‍ കേറി.. പ്രായത്തില്‍ ആ മനുഷ്യന്‍ എന്നേക്കാള്‍ നാല് വയസ് മൂത്തതാണ് എന്നതൊക്കെ നേര് തന്നെ.. പക്ഷെ ഞങ്ങള്‍ മാത്രമുള്ള യാത്രയില്‍ ആ മച്ചുരിടി ഒന്നും അങ്ങേര്ക്കുമില്ല എനിക്കുമില്ല.. അഞ്ചു വയ്സുകരെ പോലെ മത്സരിച്ചു ഞങ്ങള്‍ ഭക്ഷണം കഴിച്ചു.. കലപില കലപില വര്‍ത്തമാനം പറഞ്ഞു.. തുറിച്ചു നോക്കിയവരെ കണ്ടില്ല എന്നു വച്ചു.. യുസിയുടെ മണ്ണിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു.. ആലുവാ പുഴ കണ്ടപ്പോള്‍ ചേട്ടായി ആ പഴയ പത്തു വയസുകാരനെ പോലെ ആയി.. മംഗലപ്പുഴയിലെ ഓളങ്ങളില്‍ നീന്തല്‍ സാഹസം കാട്ടാതിരിക്കാന്‍ എനിക്ക് അങ്ങേരെ വലിച്ചോണ്ട് പോരേണ്ടി വന്നു.. ബ്രിട്ടിഷുകാരുടെ സൃഷ്ടിയായ മംഗലപ്പുഴ സെമിനാരിയും പള്ളിയും ചേട്ടായിടെ കയ്യില്‍ തൂങ്ങി നടന്നു ഞാന്‍ കണ്ടു.. വീണ്ടും തിരിച്ചു കോളേജ് ലേക്ക്.. ഓരോന്ന് കാണുമ്പോഴും എന്നെ ചൊറിയാന്‍ വേണ്ടി മാത്രം ഓരോ കുറ്റം കണ്ടു പിടിച്ചു കൊണ്ടേയിരുന്നു..
ഹഹ അല്ലേലും ചേട്ടായി ചെറുപ്പത്തിലെ അങ്ങനെ ആണ്.. കോളേജ് കടന്നു പുറത്തിറങ്ങിയപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം... " ദുഷ്ട്ടെ... നീ ഇവിടെ തകര്‍ക്കുവ അല്ലെ?" ഹഹ... എങ്ങനെ ചിരിക്കാതെ ഇരിക്കും..
അവിടേം കൊണ്ടും തീര്‍ന്നില്ല. ആ യാത്ര നേരെ ഒരു സിനിമ കാണാന്‍.. വീട്ടിലേക്ക് തിരിച്ചപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു.. ബസ് കേറി ചേട്ടായിടെ മടിയില്‍ അങ്ങനെ അങ്ങ് കിടന്നു.. രാത്രിയില്‍ ഒന്നിച്ചു വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ എത്തിയോ രണ്ടും എന്ന ഭാവത്തില്‍ അമ്മ നോക്കി നില്‍പ്പുണ്ടായിരുന്നു..
കേട്ടിട്ടില്ലേ... യാത്രകള്‍ ചെറുതോ വലുതോ ആയിക്കോട്ടെ.. അത് കട്ടക്ക് കൂടെ നില്‍ക്കാണ ശൈത്താന്മാരുടെ കൂടെ പോണം.. ഞാന്‍ കണ്ട ഏറ്റവും നല്ല ശൈത്താന്‍ എന്റെ ചേട്ടായി ആണ്"
Comments
Post a Comment