ചുറ്റുമുള്ളവയൊക്കെ പ്രണയിക്കുകയാണ്
പ്രണയത്തെക്കുറിച് ചിന്തിക്കുമ്പോഴൊക്കെ എനിക്ക് തോന്നും ചുറ്റുമുള്ളവയൊക്കെ പ്രണയിക്കുകയാണെന്ന്.
ക്ലാസ്സ്‌മുറിയുടെ ജനലഴികളിലൂടെ മുളം തണ്ടുകൾ എത്തിനോക്കുന്നുണ്ടാവും.. അവയോടു കിന്നാരം പറഞ്ഞുകൊണ്ട് കാറ്റും.
ഇതിനിടയില്‍ അപ്പൂപ്പന്‍താടിയും അന്നാന്കുഞ്ഞും..
എന്തോ ഇത് വരെ ഇല്ലാതിരുന്ന സൗന്ദര്യം എല്ലാത്തിനും ഉണ്ടായത് പോലെ. ബുദ്ധി ഇല്ലാതിരുന്നെങ്കില്‍ അല്പം കൂടി നിഷ്കളങ്കമായി പ്രണയിക്കാമായിരുന്നു എന്ന് തോന്നുന്നു.
ആരെയും വക വയ്ക്കാതെ സൂര്യൻ കടലിനെ ചുംബിക്കുന്നതുപോലെ..
ചിലപ്പോൾ തോന്നാറുണ്ട് പാറക്കൂട്ടങ്ങൾ പരസ്പരം ഇമ ചിമ്മാതെ നോക്കിയിരിക്കുകയാണെന്ന്..
മണ്ണിനോടുള്ള പ്രണയം കാരണമാണ് ഇലകളും പൂവുകളും കൊഴിയുന്നതെന്ന്. എട്ടുകാലി വല വിരിക്കുന്നത് തന്റെ പ്രണയിനിക്ക് വേണ്ടി ആണെന്ന്. പ്രകൃതിയിൽ പ്രണയം സാധാരണമാണ്.. എന്നിട്ടുമെന്തേ മനുഷ്യന് മാത്രം പ്രണയം ഒരു ഉത്സവം..?
കേട്ടിട്ടില്ലേ പ്രണയം മനസിന്റെയും ശരീരത്തിന്റെയും ഉത്സവം ആണെന്ന്. പക്ഷെ സൂര്യനും അന്നാന്കുഞ്ഞിനും നിറങ്ങൾക്കുമൊക്കെ മനസില്ല എന്ന് വിശ്വസിക്കാനാവുന്നില്ല..
കാരണം അവരെപ്പോലെ ചുംബിക്കാനും സ്നേഹിക്കാനും മനുഷ്യൻ ഇന്നും പഠിച്ചിട്ടില്ല...

Comments
Post a Comment