മാറ്റി നിര്‍ത്തപ്പെടുന്നവര്‍
കൊല്ലത്തേക്കുള്ള യാത്രക്ക് ഇടയിലാണ് മഞ്ജുവിനെ പരിചയപ്പെടുന്നത് ..
"സ്കോളർഷിപ്പോടെ ആണ് ഞാൻ പഠിച്ചത്.. അച്ഛന് നല്ല ഒന്നാംതരം ബിസിനസ് ഒക്കെ ഉണ്ടായിരുന്നു.. പക്ഷെ കയ്യിലും കഴുത്തിലും ഒന്നും ഒന്നുമിടാതെ പ്രിന്സിപ്പലിന്റെ കാലുംപിടിച് വില്ലേജിൽ നിന്നും വരുമാന സെര്ടിഫിക്കേറ്റും ഒപ്പിച്ചപ്പൊ സംഗതി കിട്ടി .. പൈസ ഇങ്ങോട്ട് കിട്ടിയാ ഞാൻ പഠിച്ചത്.. അല്ല താൻ സ്കോളെർഷിപ് ഒന്നും നോക്കിയില്ലാരുന്നോ ?"
അന്ന ഒന്ന് ചിരിച്ചു ..
" പലതിനും അപ്ലൈ ചെയ്യാൻ പറ്റുമായിരുന്നില്ല"
"അതെന്താ ??"
"അപ്പനും അമ്മയും സര്ക്കാര് ഉദ്യോഗസ്ഥര് ആയിരുന്നു... അപ്പൻ പിരിഞ്ഞു പോന്നു.. വരുമാനം കൃത്യമായി കാണിക്കണമല്ലോ .. അതുകൊണ്ട് മിക്കവാറും ഒന്നും തന്നെ കിട്ടാറില്ല.. പിന്നെ ആ വശത്തേക്കെ നോക്കാതെ ആയി"
" ഓ അപ്പനും അമ്മയും സര്ക്കാര് ജോലിക്കാരാണോ പിന്നെ എന്തിനാ ഇതൊക്കെ ? മഞ്ഞു നെറ്റി ചുളിച്ചു
അന്നയ്ക്ക് ഒരു ഇത്തിരി ചൊറിച്ചിൽ തോന്നാതെ ഇരുന്നില്ല ..
"മഞ്ജു തന്നെ പറഞ്ഞല്ലോ അച്ഛന് ബിസിനെസ് ആണെന്ന്.. ഇവിടെ സര്ക്കാര് ജോലിക്കാര്ക്ക് കയ്യില കിട്ടുന്നത് എണ്ണിച്ചുട്ട അപ്പം പോലെ കൃത്യ ശമ്പളം ആണ്. അതുകൊണ്ട് അറ്റം കൂട്ടിമുട്ടിച്ചു മിച്ചം പിടിച്ചു ജീവിക്കുന്ന അവരുടെ മക്കൾക്ക് ഈ ഒരു കാരണം കൊണ്ട് പലതിനും അപ്ലൈ ചെയ്യാൻ പറ്റില്ല.. സര്ക്കാരിനോട് കണക്കു കാണിക്കാതെ ജീവിക്കുന്ന നിങ്ങള്ക്ക് ഇനിയും പല ആനുകൂല്യങ്ങളും കിട്ടും.. ഇതിന്റെ കൂടെ ജനറൽ എന്ന ഒരു വിഭാഗത്തിൽ ജനിക്കുക കൂടി ചെയ്‌താൽ പിന്നെ ഉഷാറായി.. ഒന്നുകിൽ ആരുടേയും വരുമാനം നോക്കാതെ പഠിക്കുന്ന കുട്ടികള്ക്ക് സ്കോളെർഷിപ്പുകൾ നല്കുക.. അല്ലെങ്കിൽ എല്ലാവരുടെയും വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ സര്ക്കാരിന്റെ കയ്യില ഉണ്ടാവുക.. റിസെർവേഷൻ എന്നത് ജാതിക്കോളം വെട്ടിക്കളഞ്ഞ് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എന്നതിലേക്ക് എങ്കിലും ചുരുക്കുക .. ഇതൊന്നും നടക്കതിടത്തോളം കാലം മഞ്ചു മഞ്ജുവും അന്ന അന്നയും തന്നെ ആയിരിക്കും..ഇങ്ങനെ തന്നെ"

Comments
Post a Comment