ചുവന്ന ചെമ്പകപ്പൂക്കള്‍
ഹോസ്റ്റല്‍ മുറ്റത്തേക്ക് കാലെടുത്തു വച്ചപ്പോഴാണ് പുതിയ അതിഥിയെ കണ്ടത്. ഒരു കുല ചുവന്ന ചെമ്പകപ്പൂക്കള്‍. നാലുകെട്ടിനുള്ളിലെ സ്വര്‍ഗത്തില്‍ ഒരു പുതിയ ആളുകൂടി. അതെന്റെ റൂമിന്റെ വാതില്‍ക്കല്‍ ആണ് എന്ന് കൂടി കണ്ടപ്പോ ചുവപ്പ് കൂടുതല്‍ എന്റെ മുഖത്തിനായിരുന്നു. നാലുപാടും ആ ലോകം പൂക്കള്‍ നോക്കി കാണുന്നത് പോലെ ഉണ്ടായിരുന്നു. പച്ച മാങ്ങകള്‍ ആടിയാടി കിടക്കുന്ന മാവുകള്‍. തടിയന്‍ പ്ലാവ്. കിളി കൊത്തി പാതി തിന്ന നല്ല സ്വയമ്പന്‍ പെരക്കയുമായി പേര. പേരറിയാ ഇല ചെടികള്‍. പല നിറത്തിലും മണത്തിലും പൂച്ചെടികള്‍. പാവല്‍, വള്ളിച്ചെടികള്‍. ഒരു ചെറിയ നെല്ലിമരം. മഞ്ചാടി മരങ്ങള്‍. മ]നാലുപാടും ചിതറി വീണു കിടക്കുന്ന മഞ്ഞാടിമണികള്‍. അങ്ങനെ നില്‍ക്കുമ്പോഴാണ് പറഞ്ഞു കേട്ടത്. " ഒക്കെ പോകും. മാവും പ്ലാവുമൊക്കെ. ചിലപ്പോ പ്ലാവ് മാത്രം മിച്ചം കാണും. ഉറപ്പൊന്നുമില്ല. പഴയ ഈ കെട്ടിടം പൊളിച്ചു പുതിയത് പണിയാന്‍ വേറെ വഴി ഇല്ല"
ഇത് കേട്ടപ്പോള്‍ ആ ചെമ്പകപ്പൂക്കളോട് പറയാന് തോന്നി .." നിങ്ങള്‍ വിരിയരുതായിരുന്നു. ഈ സ്വര്‍ഗം കാണരുതായിരുന്നു. ഞങ്ങള്‍ ഈ ഹോസ്റ്റല്‍ പടിയിറങ്ങും നേരം ഇവിടെയുള്ള എല്ലാറ്റിനും കടക്കല്‍ കോടാലി വയ്ക്കപ്പെടും. നിങ്ങളെ മാത്രം ആരും തിരിഞ്ഞു നോക്കില്ല. നിങ്ങള്‍ പുതിയ ജീവനുകളല്ലേ. കടക്കല്‍ കോടാലി വയ്ക്കാന്‍ മാത്രം വളര്ച്ചയെത്താത്തവര്‍. ഭൂമിയില്‍ ഒറ്റയ്ക്ക് ജീവിക്കുക എന്നതല്ല. കൂടെ ഒരുപാടാളുകള്‍ ഉണ്ടായിരുന്ന അതെയിടത്ത് തന്നെ ഒറ്റക്കാവുക എന്നതാണ് വേദനിപ്പിക്കുക.

Comments
Post a Comment