സ്വപ്നം കാണുന്നവരേ, നിങ്ങള്‍ ശരിക്കും ആരുടെ സ്വപ്നം ആണ് കാണുന്നത്??

"ഇനി ഞാന്‍ സ്വപ്നം കാണേണ്ട എന്ന് പറഞ്ഞു എന്ന് കരുതി മുന്‍ രാഷ്ട്രപതിക്ക് എതിരെ സംസാരിച്ചു എന്ന് പറഞ്ഞു എന്നെ ആരേലും ജയിലില്‍ ഇടുമോ ?"
കുടിച്ചു കൊണ്ടിരുന്ന ചായക്കും പരിപ്പുവടക്കും ഇത്തിരി റെസ്റ്റ് കൊടുത്ത് എല്ലാരും അന്നയെ നോക്കി..

" നിനക്കെന്നാ വട്ടായോ?" കീര്‍ത്തി അന്നയെ നോക്കി ചോതിച്ചു.

അന്ന ചിരിച്ചു " വട്ടാണ്.. എനിക്ക് മാത്രം അല്ല. നമുക്കെല്ലാര്‍ക്കും. ഇവിടെയിരിക്കുന്ന എല്ലാവര്ക്കും സ്വപ്നങ്ങളുണ്ട് .. നെറ്റ് എഴുതുക, പഠിപ്പിക്കാന്‍ കേറുക..
അങ്ങനെ ആണെങ്കില്‍ എന്റെ ജോസുട്ടി നീ എന്നാത്തിനാ ഓരോ ദിവസവും തുണിക്കഷങ്ങള്‍ പലതും ചേര്‍ത്തു പുതിയെ ഡിസൈന്‍സ് പരീക്ഷിക്കുന്നത്, ഇവളെന്നാത്തിനാ കണക്കിനെ പ്രണയിക്കുന്നത്? അന്സു എന്നാത്തിനാ കൃഷിയെ സ്നേഹിക്കുന്നത്? ഈ ഞാന്‍ എന്തിനാ എഴുതിക്കൂട്ടുന്നത്? ജോലി മാത്രമാണ് നമ്മുടെ സ്വപ്നമെങ്കില്‍ നമുക്കൊക്കെ നെറ്റ് കിട്ടാന്‍ പഠിച്ചാല്‍ മാത്രം പോരേ ?!!

                                    കാശ് ഉണ്ടാക്കുന്ന ജോലി വേണം.. ഇതാണ് ഇപ്പൊ നമ്മുടെ സ്വപ്നം... ഇതിനെ സ്വപ്നം എന്ന് വിളിച്ചാല്‍, സ്വപ്നം കാണണം എന്ന് പറഞ്ഞ മഹാന്‍ പൊറുക്കില്ല,. അതുകൊണ്ട് നമുക്ക് സ്വപ്നങ്ങളേയില്ല എന്നതാണ് സത്യം. ഉണ്ടായിരുന്നെകില്‍ ഈ ഇരിക്കുന്ന ജോസുട്ടി ഒരു ഫാഷന്‍ ഡിസൈനറും, അന്സു ഒരു കര്‍ഷകയും, മോളെ കീര്‍ത്തി നിയൊരു ഇന്റീരിയര്‍ ഡിസൈനറും ആയേനെ.. "

" അതുപിന്നെ ഇതൊക്കെ മറ്റുള്ളവരെ പറഞ്ഞു മനസിലാക്കുക നടക്കുന്ന കാര്യം ആണോ ?" അന്സു എല്ലാരേം മാറിമാറി നോക്കി.

അന്ന ചായക്കോപ്പ കാലിയാക്കി പറഞ്ഞു. " സമൂഹം എന്റെം നിങ്ങളുടെയും കയ്യില്‍ നിന്നും തട്ടിയെടുത്ത ഒരു കാര്യം ഉണ്ട്.. നിലപാടുകള്‍ എടുക്കാന്‍ ഉള്ള കഴിവ്. ജീവിതം ഒന്നേയുള്ളൂ, അത് ജീവിച്ചു തീര്‍ക്കേണ്ടത് നാം തന്നെയാണ് എന്ന തിരിച്ചറിവ്. ഉറച്ച് പറയാനുള്ള ചങ്കൂറ്റം .. ഇത് മനസിലാക്കാത്തിടത്തോളം ഞാനും നിങ്ങളും കാണുന്നത് മറ്റു പലരുടെയും സ്വപ്നങ്ങളാണ്.." 

Comments

  1. ///സമൂഹം എന്റെം നിങ്ങളുടെയും കയ്യില്‍ നിന്നും തട്ടിയെടുത്ത ഒരു കാര്യം ഉണ്ട്.. നിലപാടുകള്‍ എടുക്കാന്‍ ഉള്ള കഴിവ്. ജീവിതം ഒന്നേയുള്ളൂ, അത് ജീവിച്ചു തീര്‍ക്കേണ്ടത് നാം തന്നെയാണ് എന്ന തിരിച്ചറിവ്. ഉറച്ച് പറയാനുള്ള ചങ്കൂറ്റം .. ഇത് മനസിലാക്കാത്തിടത്തോളം ഞാനും നിങ്ങളും കാണുന്നത് മറ്റു പലരുടെയും സ്വപ്നങ്ങളാണ്..///

    അന്നേ അന്നയാണന്നേ അന്ന! അന്നയുടെ ഉച്ചക്കിറുക്കുകൾ വളരെയധികം സുന്ദരമാണ്.

    ReplyDelete

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം