നീ
ചിലപ്പോള്‍ നീയൊരു കവിയാണ്..
അക്ഷരങ്ങളെ സ്നേഹിക്കുന്ന, വാക്കുകളാല്‍ മായാജാലം തീര്‍ക്കുന്ന
കവിത പോലെ ചിന്തിക്കുന്നൊരു കവി.
മറ്റു ചിലപ്പോള്‍ നീയൊരു നിരൂപകനാവും. കീറിമുറിക്കുന്നൊരു മുരടന്‍ നിരൂപകന്‍.
ചിലപ്പോ നീയൊരു ബുദ്ധിജീവിയാണ്.. അപ്പോള്‍ നീ അക്കങ്ങളെക്കൊണ്ട് ചിന്തിക്കുന്നുവെന്നു തോന്നും.. ചിലപ്പോള്‍ ഒരു യാത്രക്കാരന്‍, അതുമല്ലാത്തപ്പോള്‍ ഒളിച്ചോടുന്നവന്‍..
ഇതൊക്കെ ആയിരിക്കുമ്പോഴും നീയൊരു കിറുക്കന്‍ കാമുകനാണ്.
പുഴ പോലെയൊരു കാമുകന്‍..
ഒഴുകുകയും ചുരുങ്ങുകയും മാറുകയും മറിയുകയും ചെയ്യുന്നൊരു പുഴ...
എന്തായിരിക്കുമ്പോഴും എന്റെ കാലുകള്‍ തണുപ്പിക്കുന്നൊരു പുഴ.
ഒരു കാമുകന്‍ പുഴ.
Comments
Post a Comment