Posts

Showing posts from 2016

അപ്പൻ

Image
ഇന്നലെ രാത്രിയിൽ അപ്പനിങ്ങനെ വന്നു നിൽപ്പാണ്.ഒരു തോർത്തുമുണ്ടും ഉടുത്ത് കയ്യിൽ ഒരു ടോർച്ചും പിടിച്ചു. വാതിൽക്കൽ വന്നൊരു വിളി, പോരുന്നോ എന്ന്. പുറത്തു മഴയപ്പോഴും പൊടിയുന്നത് അരണ്ട വെളിച്ചത്തിൽ കാണാൻ ഉണ്ടായിരുന്നു. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോഴേക്കും കോക്കിറി കാട്ടി ഒരു സ്വപ്നം ഒരു പോക്കങ്ങട് പോയിരുന്നു. സമയം വെളുപ്പിനെ മൂന്നു മണി. ചില സ്വപ്‌നങ്ങൾ വലിച്ചിടുന്നത് ഓർമ്മകളുടെ വലിയൊരു കുഴിയിലേക്കാണ്. ഇത്തരം വിളിപ്പുറങ്ങളിൽ ചാടിയെഴുന്നേറ്റോരു പോക്കാണ്(അന്നേ ദിവസം അപ്പന്റേം മകളുടെയും ചിന്തകൾ തമ്മിൽ ഘോര യുദ്ധം നടത്തി അവിടെ ഒരു പിണങ്ങൾ സീൻ ഉണ്ടായിട്ടില്ലെങ്കിൽ). അപ്പനൊപ്പം നടക്കാനാണ് അപ്പൻ പണ്ടേ പഠിപ്പിച്ചിട്ടുള്ളത്. പാതിരായുടെ മയക്കത്തിൽ പുറത്തിറങ്ങുന്ന വരാലുകളെയും കാരിയെയുമൊക്കെ അന്വേഷിച്ചുള്ള പോക്കാണ്. മഴ മൂക്കത്തു കൈ വച്ച് നോക്കുമ്പോഴേക്കും അപ്പനും മോളും (ഈ ഞാനേ) കണ്ടത്തിൻ വരമ്പത്തു എത്തിയിട്ടുണ്ടാവും. കയ്യിൽ പറമ്പിൽ കിളച്ചു പൊക്കിയെടുത്ത് മുട്ടൻ വിരകൾ ഒരു ചിരട്ടയിലാക്കി അൽപ്പം മണ്ണും തൂകി കരുതിയിട്ടുണ്ടാവും. കൂടെ ചൂണ്ട കൊളുത്തുകളും. അമ്മ വീടിന്റെ ഇറയത്തു കൂടി വരമ്പിലേക്കിറങ്ങി ...

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം

Image
അക്ഷർധാമിന്റെ മുന്നിൽ നിന്ന് അവൾ ചോദിച്ചതിങ്ങനെ ആയിരുന്നു. "എന്തേ ഇത് ലോകാത്ഭുതങ്ങളിൽ വന്നില്ല? താജ് മഹൽ വന്നില്ലേ?" ആ ചോദ്യം എന്റെ തലയ്ക്കു മുകളിൽ കൂടി പോയതല്ലാതെ കൂടുതൽ ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അത്രക്കങ്ങു ഭീമാകാരനായി കണ്ണുകളെ കൊതിപ്പിച്ചു വിശാലമായി നിൽക്കുകയല്ലാരുന്നോ ആ ക്ഷേത്രം. മെട്രോ യാത്രക്കിടയിൽ ഒരു സന്ധ്യയിലാണ് അക്ഷർധാം ആദ്യമായി കണ്ണിൽ ഉണ്ടാക്കുന്നത്. അത്ര മനോഹരമായിരു കാഴ്ച. ഇരുട്ടിനെ കൂട്ട് പിടിച്ച്, കത്തുന്ന ലൈറ്റുകൾ അലങ്കാരമാക്കി ഒരു നോർത്ത് ഇന്ത്യൻ വധുവിനെപ്പോലെ എന്ന് പറയുന്നതിൽ തെറ്റില്ല. ദില്ലിയുടെ തിരക്കുകളിൽനിന്നും മറ്റൊരു ലോകത്തിലേക്കാണ് അക്ഷർധാമിന്റെ വാതിലുകൾ തുറക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം. പിങ്ക് മണൽക്കല്ല്, വെണ്ണക്കല്ല് എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിലെ ചിത്രപ്പണികൾ അതിശയകരമാണ്. കലയുടെ കരസ്പർശം ഏൽക്കാത്ത ഒരു നുറുങ്ങു കഷ്ണം പോലും അവിടെ ഇല്ല എന്ന് ചുരുക്കം. നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു ഉൾഭാഗത്തെ മാർബിളിൽ തീർത്ത കരവിരുതുകൾ ഒന്ന് കാണാൻ ഉണ്ട്. പുറത്തു വിശാലമായ പുല്തകിടികൾ. കൂട്ടിനു നിൽക്കുന്...

ഹാരി പോട്ടറിന്റെ അവസാന പേജുകൾ

Image
ഒരു ഹാരി പോട്ടർ ഭ്രാന്തി എങ്ങനെയാവും അവസാന പുസ്തകത്തിന്റെ അവസാന പേജുകൾ വായിക്കുക. ? ഇരുപത്തിനാലു വയസ്സായിട്ടും ഹാരി പോട്ടർ വായനയോ എന്ന ചോദ്യത്തിന് പ്രൊഫസർ സ്നേപിനെ ചങ്കിൽ നിറച്ച് "ഓൾവേസ്" എന്നവൾ ഉത്തരം പറയും. ഡംബിൾഡോർ മരിച്ചത് ട്രെയിനിൽ ഇരുന്നു വായിച്ചപ്പോൾ കരഞ്ഞു കുളമാക്കുമോ എന്ന് ഭയന്നതിനെക്കുറിച്ച് നാണമില്ലാതെ വാചാലയാവും. അഞ്ചാം ക്ലാസ്സിലെ ആദ്യ പുസ്തക വായനയെ മനസ്സിലിട്ടു താലോലിക്കും. ഒറ്റ രാത്രികൊണ്ട് വായിച്ചു തീർത്ത ആദ്യ ഭാഗം. അന്ന് മുതൽ തുടങ്ങിയ പോട്ടർ പ്രണയം ശരിക്കും ഹാരി പോട്ടറിനോടല്ല റോണിനോടായിരുന്നു എന്ന് പറഞ്ഞു ഞെട്ടിക്കും. സ്കൂളിലെ ദിവാ സ്വപ്നങ്ങളിൽ പോലും പോട്ടർ.  സ്വപ്നങ്ങളിൽ കയറിവന്ന ഡോബി. ചങ്കു തുളച്ച, ഡോബിയുടെയും ഫ്രെഡ്ന്റെയും മരണങ്ങൾ.  മനഃപാഠമാക്കിയ മാന്ത്രിക ചൊല്ലുകൾ. അടുപ്പിലെ കനലുകൾക്കുള്ളിൽ തെളിഞ്ഞേക്കും എന്ന് കരുതിയ സിറിയസ് ബ്ലാക്ക്. പാമ്പുകൾക്ക് ഭാഷായുണ്ടോ എന്നുള്ള അന്വേഷണം. തൂവലുകളിൽ മഷി നിറച്ചു ഉണ്ടാക്കുവാൻ ശ്രമിച്ച പേനകൾ. ഇപ്പോഴും പ്രലോഭിപ്പിക്കുന്ന വട്ട കണ്ണട. അത്രമേൽ കണ്ണുനനയിച്ച സ്നേയിപ്പിന്റെ ലില്ലിയോടുള്ള പ്രണയം. പതിനാലു വർഷത്തെ പോട്ടർ ജീവി...

കുളക്കുമല ചിന്നാര്‍ വഴി ഒരു പെണ്ണും സഹയാത്രികരും...

Image
"പെണ്ണെ നിനക്ക്  കാട് കാണാന്‍ ഇഷ്ടമാണോ ? നീ പോരുന്നോ ?" അതായിരുന്നു വാട്ട്‌സാപ്പില്‍ മിന്നിയ മെസ്സേജ്.. എന്ത് പറയണം എന്ന് ഒരൊറ്റ നിമിഷത്തെ ആലോചന.. "ചേച്ചി വിളിക്കൂ.. ഞാന്‍ വരാം" ഒരു നിമിഷത്തെ തീരുമാനം..                      Travancore Natural History Society യുടെ Butterfly Survey.. കൂടെ ഒരു ചെറിയ കാട് കാണലും.. ഈ യാത്രയെക്കുറിച്ച് ഒരു കിടിലന്‍ യാത്രാവിവരണം നീതു ഫിലിപ്പ് എഴുതിയതാണ്..  അത് ദാ   ഇവിടെ വായിച്ചോളൂ..            പിന്നെ എന്തുന്നാണ് മുപ്പിലാനെ നിങ്ങള്‍ ഇപ്പോ  ഇവിടെ എഴുതിക്കൂട്ടാന്‍ പോകുന്നെ എന്ന് ചോദിച്ചാല്‍ അതൊരു പെണ്ണിന്റെ യാത്രയാണ്. അവളുടെ യാത്രാ പറച്ചില്‍ ..... എല്‍ദോ ഭായി പറഞ്ഞ പോലെ, "ഇപ്പോള്‍ പെണ്ണുങ്ങളുടെ കാലമാണ്. നിങ്ങള്‍ ചെയ്യുന്ന ഓരോ ചുവടു വെയ്പ്പിനും വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പ്രോത്സാഹിപ്പിക്കാന്‍ ഇന്നാളുകളുണ്ട്." ഉള്ളൊരു ബാഗും തൂക്കി നേരെ ഏറണാകുളത്തിനു വച്ച് പിടിച്ചു. വഴിയും പുഴയും തപ്പി നീതു ചേച്ചിയേം കൂട്ടി യാത്ര. യാത്രയുടെ ആരംഭത്തിലാണ് മറ്റു സഹയാ...

നാടോടിയുടെ അവശേഷിപ്പുകള്‍ സൂക്ഷിക്കുന്നവള്‍

Image
ഓരോ ഇടങ്ങളും അലോസരപ്പെടുത്തുന്ന ഒരുവള്‍ക്ക്‌ പ്രണയമുണ്ടായാല്‍ എങ്ങനെ ഇരിക്കും ? അതിനേക്കാള്‍ വട്ടു പിടിച്ചതായി ഒന്നുണ്ടാവാനില്ല. ഒപ്പം തലച്ചോറിന്റെ കോണുകളില്‍ എവിടെയോ ഒരു നാടോടിയുടെ അവശേഷിപ്പുകള്‍ കൂടി ഉണ്ടെങ്കില്‍ തീര്‍ന്നു. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും, നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും, കണ്ടു തീരാത്ത വഴികളിലേക്കും ആളുകളിലേക്കും കാലടികള്‍ നീളുന്ന ഒരുവള്‍ക്ക്‌ പ്രണയമുണ്ടാവുക ഭയാനകമല്ല. മനോഹരമാണെന്ന് ഇപ്പോള്‍ തോന്നുന്നു. അതിര്‍ത്തികള്‍ തീര്‍ക്കാതെ, തമ്മില്‍ ഒരു അദൃശ്യചരട് പോലും അവശേഷിപ്പിക്കാതെ ഉള്ള പ്രണയങ്ങള്‍. ദില്ലിയുടെ ഈ തെരുവില്‍ കാത്തിരുന്നതാരാണ്. ആവോ.. ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഈ നാട്ടിലേക്ക് വേരുകള്‍ പിഴുതു നടന്നത് ഏതു വികാരത്തിന്മേല്‍ ആയിരുന്നു? അറിയില്ല. ഉള്ളില്‍ എന്നും ഒരു നാടോടിയെ കരുതുന്നവല്‍ ചോദ്യങ്ങള്‍ ആരായാന്‍ പാടില്ല. വരികളും വഴികളും അറിയാതെ സഞ്ചരിക്കണം. ഈ നഗരവും തിരിച്ചു ശ്വസിക്കുന്നു എന്ന് കാണുമ്പോള്‍ കൂടുമാറ്റമാവണം . ഇപ്പോഴും മനസിലാവാത്തത്, ഉള്ളില്‍ ഒരു നാടോടിയെ കൊതിച്ചിട്ടും ശ്വാസത്തിന്റെ ഇതു അളവിലാണ് വളര്‍ന്ന ഗ്രാമത്തോടുള്ള മമത പിടി വിടാതെ...

ദില്ലി

അയാളുടെ ചോദ്യമാതായിരുന്നു. "ഇവിടെ എത്തുന്നതിനു മുൻപ്, ദില്ലി ഇങ്ങനെയൊക്കെ ആയിരിക്കും എന്നൊരു ചിന്ത ഉണ്ടായിരുന്നില്ലേ!? എന്തായിരുന്നു അത് ?" ആ സമയം ഞങ്ങൾ ഇരുവരും ബസ് പിടിക്കനുള്ള നടത്തത്തിലായിരുന്നു. "ദില്ലിയെപ്പറ്റി എന്തെങ്കിലും ചിന്തിക്കുന്നതിനും മുൻപേ ഞാൻ ഇവിടെ ഇവിടെ എത്തി." ഇത്രയും പറഞ്ഞു ചിരിച്ചു തള്ളിയപ്പോൾ ഉള്ളു പറയുന്നുണ്ടാരുന്നു, എത്ര മറച്ചു പിടിച്ചാലും എവിടെയൊക്കെയോ ഒരു കോണിൽ ദില്ലി എന്ന വാക്കെന്നെ പേടിപ്പെടുത്തുന്നുവെന്ന്. പേടികളെ നോക്കി ചിരിക്കുവാൻ തുടങ്ങിയതിന്റെ ആരംഭമാണീ കൂടുമാറ്റമെന്നു ..

അന്നമ്മ, അന്ന, അന്ന

Image
"കൊല്ലം കുറെ മുന്നേ ഇവര്‍ടെ തലേല്‍ ഒരു തേങ്ങ വീണതാ.. വയസ് എഴുപത് കഴിഞ്ഞു. അതിനു ശേഷം ചൂടുവെള്ളത്തില്‍ കുളിക്കണം എന്നതൊഴിച്ചാല്‍ അന്നമ്മക്ക് വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ല".. താന്‍ നടന്നു പോകുമ്പോള്‍ ദിവസം ഒരാള്‍ എങ്കിലും ഈ കഥ പറയുന്നുണ്ടാവും എന്ന് അന്നമ്മക്ക് നന്നായി അറിയാം. അന്നമ്മയുടെ ഓര്‍മ്മക്കണക്ക് വച്ച് ഔതക്കുട്ടിയെക്കാള്‍ ഒരു വയസ് കൂടുതലും പെണ്ണമ്മയേക്കാള്‍ ഒരു വയസ് കുറവുമാണ് അന്നമ്മക്ക്. (അന്നമ്മയൊഴിച്ചുള്ള ഈ കഥാപാത്രങ്ങള്‍ ഈ കഥ പറച്ചിലില്‍ എവിടെയെങ്കിലുമൊക്കെ  ചേരാം അത്രത്തോളം കഥ തുടര്‍ന്നാല്‍ മാത്രം.. പാതി വഴിയില്‍ ഇത് ഉപേക്ഷിക്കാനുള്ള മനസ്സ് ഇപ്പോഴും ഉണ്ട്.) കൊച്ചുമകള്‍  അന്ന കണക്കു കൂട്ടിയതിന്‍പ്രകാരം 2011-ല്‍ അന്നമ്മ മരിക്കുമ്പോള്‍ ഏകദേശം വയസ് 78 ഉണ്ടാവണം . വര്‍ഷങ്ങളായി 69 വയസ് എന്ന് പറഞ്ഞിരുന്ന അന്നമ്മക്ക് ഒരു ആശുപത്രിച്ചീട്ടില്‍ 72 വയസാക്കിയതും അതിനു ശേഷം കല്ലറയില്‍ 78 വയസാക്കിയതും ഈ അന്ന തന്നെ. അങ്ങനെ നോക്കുമ്പോള്‍ 1933 ല്‍ ആയിരുന്നിരിക്കണം അന്നമ്മയുടെ ജനനം. അന്നമ്മക്കു ശേഷം അമ്മ എട്ടു പെറ്റു. എല്ലാം ആണ്‍കുട്ടികള്‍. മകം പിറന്ന മങ്കയെക്കൊണ്ട് കുടുംബത്തിനു ഐശ്...

ഏതെങ്കിലുമൊരു കാലത്ത് എനിക്ക് ജനിക്കുവാന്‍ പോകുന്ന എന്റെ മകന്,

Image
ഏതെങ്കിലുമൊരു കാലത്ത് എനിക്ക് ജനിക്കുവാന്‍ പോകുന്ന എന്റെ മകന്, നിര്‍ഭയ എന്നും ജിഷ എന്നുമുള്ള പേരുകള്‍ കേള്‍ക്കുമ്പോള്‍ നിനക്ക് എന്തെങ്കിലും മനസിലാവുകയോ തോന്നുകയോ ചെയ്യുമോ? ഇല്ലായിരിക്കും. കാരണം, അപ്പോഴേക്കും കനല്‍ മങ്ങി പേരിനു മാത്രം ശേഷിക്കുന്ന ചാരം പോലെ ഈ പേരുകള്‍ മാറിയിരിക്കും. കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഈ പെണ്‍കുട്ടികളുടെ പേരുകള്‍ നീ അറിയണം. നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നല്കിക്കൊണ്ടിരിക്കുമ്പോള്‍ ആവാം നീ ഈ കത്ത് വായിക്കുക. അവര്‍ക്കും ഉണ്ടായിരുന്നു സ്വപ്‌നങ്ങള്‍.. കുറെയധികം ആളുകള്‍ ചേര്‍ന്ന് ചീന്തിയെറിയുന്നത് വരെ അവരും കണ്ടിരുന്നു സ്വപ്‌നങ്ങള്‍. നിന്നെപ്പോലെ ഒരു വ്യത്യാസവും കൂടാതെ ഗര്‍ഭപാത്രത്തില്‍ കിടന്നവരാണ് നിനക്ക് ചുറ്റുമുള്ള ഓരോ പെണ്ണും. എന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാന്‍ നിന്നെ സ്നേഹിച്ചത് നീ ആണെന്നോ പെണ്ണെന്നോ അറിയാതെ ആണ്. നിനക്ക് പകരം ഒരു പെണ് ഭ്രൂണമായിരുന്നു ഈ അമ്മയുടെ വയറ്റിലെങ്കില്‍ നീ അനുഭവിച്ച അതെ സ്വാതന്ത്രയും തുല്യതയുമായിരിക്കും അവളും അനുഭവിച്ചിരിക്കുക. ഹോസ്റ്റല്‍ മുറിയില്‍ ഇരുന്നു ജനിക്കുവാനുള്ള മകന് കത്തെഴുതുമ്പോള്‍ നിന്റെ സഹോദരങ്ങളേക്ക...

പള്ളി മുന്‍പാകെ എന്നെ കെട്ടാന്‍ സമ്മതമാണ് എന്ന് പറഞ്ഞവന്,

പള്ളി മുന്‍പാകെ എന്നെ കെട്ടാന്‍ സമ്മതമാണ് എന്ന് പറഞ്ഞവന്,                     ഒളിഞ്ഞും തെളിഞ്ഞും ജാതിയോര്‍പ്പിക്കുന്ന പേരുകള്‍ അല്ലാതെ യാതൊന്നും ഒരു ഹാജര്‍ ബുക്കിലും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ കോളേജില് പഠിച്ചിരുന്ന കാലത്ത് ഒരു പേര് കേട്ടിരുന്നു. ആമോസ് റാം റഹിം എന്ന്. അപ്പോഴും തോന്നി, ഈ മൂന്നിലെവിടെയോ വീണ്ടും ജാതി തെളിയുന്നെന്ന്. ജാതി ഇല്ല ജാതിവ്യവസ്തയോട് പുച്ഛമാണ് എന്നൊക്കെ പറഞ്ഞവനും, പുലയാടിമോനെ എന്നുറഞ്ഞു തുള്ളുന്നത് കണ്ടപ്പോള്‍ പോട്ടിച്ചിരിക്കാന്‍ ആണ് തോന്നിയത്. നിന്റെയമ്മ (ഇനി എന്റെതും) എന്റെ ആത്മാര്‍ഥ സുഹൃത്ത് ഒരു ഹിന്ദു ആണെന്ന് കേട്ടപ്പോള്‍, നായര്‍ ആണല്ലോ അല്ലെ എന്ന് ചോദിച്ചു. ഇപ്പോള്‍ ആകെ ഒരു വേവലാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ജാതി തെളിയിക്കുന്ന എന്റെ പേര് എന്നെ പൊള്ളിക്കുന്നു.                        ഇതൊക്കെ എഴുതിക്കൂട്ടിയത് എന്തിനാനെന്നാണോ? ഇന്നലെ സ്വപ്നത്തില്‍ എന്റെ കുഞ്ഞങ്ങള്‍ (കുഞ്ഞുങ്ങളെപ്പറ്റി ഇത് വരെ നാം ഒന്നും സംസാരിക്കാതെ ഇരുന്നത് എന്ത് വിഡ്ഢിത്തമാണ്) "ആമി ...

ടെക്കി പറഞ്ഞ കഥകള്‍

"എന്നെ നായ്ക്കള്‍ ഓടിക്കുകയായിരുന്നു. ഏറെ ദൂരം. അവസാനം അവര്‍ക്കൊപ്പമോടുന്ന ഒരു നാല്ക്കാലിയായി ഞാനും രൂപാന്തരപ്പെട്ടിരുന്നു." പറഞ്ഞു നിര്‍ത്തിയ കഥയുടെ എഴുത്ത് രൂപത്തിനായി ദിവസങ്ങളും ആഴ്ചകളും അവള്‍ നോക്കിയിരുന്നു. പണ്ടും അവന്‍ അങ്ങനെ ആയിരുന്നു. കഥകള്‍ പറയുകയും, മറ്റാരും മറക്കുന്നതിനു മുന്‍പേ ആ കഥയെ മറന്നു കളയുകയും ചെയ്യുന്നവന്‍. ആദ്യം പറഞ്ഞ കഥ അവള്‍ ഓര്‍ത്തെടുത്തു. കിഴവന്‍ ദാവീദിന്റെ കഥ. വെള്ളക്കടലാസില്‍ തലക്കെട്ടെഴുതി അവള്‍ വരികളോര്‍ത്തു . ഇല്ല. അവന്‍ പറഞ്ഞ കഥകള്ക്കൊന്നും ഒരിക്കല്‍ പോലും ശ്വാസം നല്‍കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. എന്തിന്, അവന്റെ പ്രണയം പോലും പകര്‍ത്താന്‍  കഴിയാത്തവള്‍. പക്ഷെ ഇത് എഴുതിയെ പറ്റൂ..                                                                         കിഴവന്‍ ദാവീദ്                               ...