നാടോടിയുടെ അവശേഷിപ്പുകള്‍ സൂക്ഷിക്കുന്നവള്‍
ഓരോ ഇടങ്ങളും അലോസരപ്പെടുത്തുന്ന ഒരുവള്‍ക്ക് പ്രണയമുണ്ടായാല്‍ എങ്ങനെ ഇരിക്കും ? അതിനേക്കാള്‍ വട്ടു പിടിച്ചതായി ഒന്നുണ്ടാവാനില്ല. ഒപ്പം തലച്ചോറിന്റെ കോണുകളില്‍ എവിടെയോ ഒരു നാടോടിയുടെ അവശേഷിപ്പുകള്‍ കൂടി ഉണ്ടെങ്കില്‍ തീര്‍ന്നു. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും, നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും, കണ്ടു തീരാത്ത വഴികളിലേക്കും ആളുകളിലേക്കും കാലടികള്‍ നീളുന്ന ഒരുവള്‍ക്ക് പ്രണയമുണ്ടാവുക ഭയാനകമല്ല. മനോഹരമാണെന്ന് ഇപ്പോള്‍ തോന്നുന്നു. അതിര്‍ത്തികള്‍ തീര്‍ക്കാതെ, തമ്മില്‍ ഒരു അദൃശ്യചരട് പോലും അവശേഷിപ്പിക്കാതെ ഉള്ള പ്രണയങ്ങള്‍.
ദില്ലിയുടെ ഈ തെരുവില്‍ കാത്തിരുന്നതാരാണ്. ആവോ.. ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഈ നാട്ടിലേക്ക് വേരുകള്‍ പിഴുതു നടന്നത് ഏതു വികാരത്തിന്മേല്‍ ആയിരുന്നു? അറിയില്ല. ഉള്ളില്‍ എന്നും ഒരു നാടോടിയെ കരുതുന്നവല്‍ ചോദ്യങ്ങള്‍ ആരായാന്‍ പാടില്ല. വരികളും വഴികളും അറിയാതെ സഞ്ചരിക്കണം. ഈ നഗരവും തിരിച്ചു ശ്വസിക്കുന്നു എന്ന് കാണുമ്പോള്‍ കൂടുമാറ്റമാവണം .
ഇപ്പോഴും മനസിലാവാത്തത്, ഉള്ളില്‍ ഒരു നാടോടിയെ കൊതിച്ചിട്ടും ശ്വാസത്തിന്റെ ഇതു അളവിലാണ് വളര്‍ന്ന ഗ്രാമത്തോടുള്ള മമത പിടി വിടാതെ കടിച്ചു തൂങ്ങുന്നത്, എന്നാണ്. നാടോടികള്‍ കൂടെ കൂട്ടാതിരിക്കുവാനുള്ള ഒരേ ഒരു കാരണം ഇതാവാം. മരണത്തിനും, അവസാന ശ്വാസത്തിനും വളര്‍ന്ന
നാടിന്റെ മണ്ണാഗ്രഹിക്കുന്ന ഒരുവള്‍. യാത്രകളുടെയും ചിന്തകളുടെയും അവസാനം ഇന്നും ആ നടവരമ്പുകള്‍ തന്നെ.
ചിന്തകള്‍ വട്ടമിട്ട് കൊത്തിപ്പറിക്കുമ്പോഴാണ് യാത്രകള്‍ അനിവാര്യമാവുക. പുസ്തകങ്ങള്‍ ഒളിച്ചിരിക്കാന്‍ പാകത്തിന് ഗുഹകള്‍ ആവുക. ഇവളെ പ്രണയിക്കരുത്. മോഹങ്ങള്‍ നല്‍കി, ജാലങ്ങള്‍ കാട്ടി കടന്നു കളയുന്നൊരു നാടോടി അവളുടെ തലക്കുള്ളില്‍ എപ്പോഴും ചുറ്റിത്തിരിയുന്നുണ്ട്. ഊര് തെണ്ടലുകള്‍ക്ക് ശേഷം, തിരിച്ചു വരല്‍ നിന്റെ ഗന്ധങ്ങളില്‍ ഇല്ലാതാവാനാണെങ്കില്‍ നീ ഭാഗ്യവാന്‍. ആദ്യമായാവും ഒരുവനെ തേടി കാറ്റ് തിരികെയെത്തുക. അതിന്റെ സഞ്ചാരപഥങ്ങളത്രയും തിരികെ സഞ്ചരിക്കുക.

Comments
Post a Comment