പള്ളി മുന്‍പാകെ എന്നെ കെട്ടാന്‍ സമ്മതമാണ് എന്ന് പറഞ്ഞവന്,

ഒളിഞ്ഞും തെളിഞ്ഞും ജാതിയോര്‍പ്പിക്കുന്ന പേരുകള്‍ അല്ലാതെ യാതൊന്നും ഒരു ഹാജര്‍ ബുക്കിലും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ കോളേജില് പഠിച്ചിരുന്ന കാലത്ത് ഒരു പേര് കേട്ടിരുന്നു. ആമോസ് റാം റഹിം എന്ന്. അപ്പോഴും തോന്നി, ഈ മൂന്നിലെവിടെയോ വീണ്ടും ജാതി തെളിയുന്നെന്ന്. ജാതി ഇല്ല ജാതിവ്യവസ്തയോട് പുച്ഛമാണ് എന്നൊക്കെ പറഞ്ഞവനും, പുലയാടിമോനെ എന്നുറഞ്ഞു തുള്ളുന്നത് കണ്ടപ്പോള്‍ പോട്ടിച്ചിരിക്കാന്‍ ആണ് തോന്നിയത്. നിന്റെയമ്മ (ഇനി എന്റെതും) എന്റെ ആത്മാര്‍ഥ സുഹൃത്ത് ഒരു ഹിന്ദു ആണെന്ന് കേട്ടപ്പോള്‍, നായര്‍ ആണല്ലോ അല്ലെ എന്ന് ചോദിച്ചു. ഇപ്പോള്‍ ആകെ ഒരു വേവലാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ജാതി തെളിയിക്കുന്ന എന്റെ പേര് എന്നെ പൊള്ളിക്കുന്നു.
ഇതൊക്കെ എഴുതിക്കൂട്ടിയത് എന്തിനാനെന്നാണോ? ഇന്നലെ സ്വപ്നത്തില്‍ എന്റെ കുഞ്ഞങ്ങള്‍ (കുഞ്ഞുങ്ങളെപ്പറ്റി ഇത് വരെ നാം ഒന്നും സംസാരിക്കാതെ ഇരുന്നത് എന്ത് വിഡ്ഢിത്തമാണ്) "ആമി ഈ മാമോദീസാ തൊട്ടിയില്‍ നിന്നും പുറത്തുവരാന്‍ സമ്മതിക്കാതെ നീ എന്തിനാണ് നീ ഞങ്ങളെ കൊന്തയും ജപങ്ങളും കൊണ്ട് തളച്ചിട്ടിരിക്കുന്നത്" എന്നും " ഗര്‍ഭപാത്രത്തില്‍ ഞങ്ങള്‍ക്ക് ഇതിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നു " എന്നും വിളിച്ചുപറഞ്ഞു. ഇത് കേട്ട്, "കഴിയുമെങ്കില്‍ നീ അവര്‍ക്ക് ഉത്തരം നല്‍ക്" എന്ന് പറഞ്ഞ് ആര്‍ത്ത്ചിരിച്ചു നടന്നു പോയ ആ മനുഷ്യന് ക്രിസ്തുവിന്റെ മുഖമായിരുന്നു. എനിക്കവരോട് പറയണമെന്നുണ്ടായിരുന്നു "ഇപ്പോഴും തളക്കപ്പെട്ടിരിക്കുന്ന ഞാന്‍ എങ്ങനെ നിങ്ങളെ മോചിതരാക്കും" എന്ന്.
ഇനിയും ബാക്കിയുണ്ടായിരുന്ന കത്ത് മടക്കി ആനിക്ക് തിരികെ നല്‍കി എല്‍ദോ നടന്നു.
അതവള്‍ക്കൊരു പുതിയ അനുഭവം ആയിരുന്നില്ല.. വിവാഹത്തോളം എത്തുകയും, അവളുടെ ചിന്തകളെ ഭയന്നോടുകയും ചെയ്ത ഏഴാമന്‍ മാത്രമായിരുന്നു അവന്‍..

Nha poratte
ReplyDelete