അന്നമ്മ, അന്ന, അന്ന
"കൊല്ലം കുറെ മുന്നേ ഇവര്‍ടെ തലേല്‍ ഒരു തേങ്ങ വീണതാ.. വയസ് എഴുപത് കഴിഞ്ഞു. അതിനു ശേഷം ചൂടുവെള്ളത്തില്‍ കുളിക്കണം എന്നതൊഴിച്ചാല്‍ അന്നമ്മക്ക് വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ല".. താന്‍ നടന്നു പോകുമ്പോള്‍ ദിവസം ഒരാള്‍ എങ്കിലും ഈ കഥ പറയുന്നുണ്ടാവും എന്ന് അന്നമ്മക്ക് നന്നായി അറിയാം.
അന്നമ്മയുടെ ഓര്‍മ്മക്കണക്ക് വച്ച് ഔതക്കുട്ടിയെക്കാള്‍ ഒരു വയസ് കൂടുതലും പെണ്ണമ്മയേക്കാള്‍ ഒരു വയസ് കുറവുമാണ് അന്നമ്മക്ക്. (അന്നമ്മയൊഴിച്ചുള്ള ഈ കഥാപാത്രങ്ങള്‍ ഈ കഥ പറച്ചിലില്‍ എവിടെയെങ്കിലുമൊക്കെ ചേരാം അത്രത്തോളം കഥ തുടര്‍ന്നാല്‍ മാത്രം.. പാതി വഴിയില്‍ ഇത് ഉപേക്ഷിക്കാനുള്ള മനസ്സ് ഇപ്പോഴും ഉണ്ട്.) കൊച്ചുമകള്‍ അന്ന കണക്കു കൂട്ടിയതിന്‍പ്രകാരം 2011-ല്‍ അന്നമ്മ മരിക്കുമ്പോള്‍ ഏകദേശം വയസ് 78 ഉണ്ടാവണം . വര്‍ഷങ്ങളായി 69 വയസ് എന്ന് പറഞ്ഞിരുന്ന അന്നമ്മക്ക് ഒരു ആശുപത്രിച്ചീട്ടില്‍ 72 വയസാക്കിയതും അതിനു ശേഷം കല്ലറയില്‍ 78 വയസാക്കിയതും ഈ അന്ന തന്നെ. അങ്ങനെ നോക്കുമ്പോള്‍ 1933 ല്‍ ആയിരുന്നിരിക്കണം അന്നമ്മയുടെ ജനനം. അന്നമ്മക്കു ശേഷം അമ്മ എട്ടു പെറ്റു. എല്ലാം ആണ്‍കുട്ടികള്‍. മകം പിറന്ന മങ്കയെക്കൊണ്ട് കുടുംബത്തിനു ഐശ്വര്യം മാത്രമേ ഉണ്ടായുള്ളൂ. ആ ഐശ്വര്യം അങ്ങനെ തന്നെ നില്‍ക്കാന്‍ അന്നമ്മക്കു ആ കാലത്തില്‍ കുടുംബത്തില്‍ ഇരുപത്തിയഞ്ചു വര്ഷം ആ നില്‍പ്പ് അങ്ങനേ അങ്ങ് നില്‍ക്കേണ്ടി വന്നു. അന്‍പതുകളില്‍ കൂട്ടുകാരൊക്കെ കെട്ടി കുട്ടികള്‍ ആയപ്പോഴും അന്നമ്മ അങ്ങനെ നിന്നു.
ഈ സമയം പെരുന്ന പള്ളിക്ക് ഉള്ള സ്ഥലം കൊടുത്ത് ഔതക്കുട്ടിയും കുട്ടിയമ്മയും ഇത്തിത്താനത്തെക്ക് ചെക്കേറിയിരുന്നു. രണ്ടാമത്തെയവള്‍ മോളി തോട്ട് അങ്ങോട്ട് മൂന്നെണ്ണത്തിനെയും ഈ പുതിയ വീട്ടിലാണ് കുട്ടിയമ്മ പെറ്റത്.. ഇതൊക്കെ സംഭവിക്കുന്നതിനും മുന്‍പ് തന്നെ മറ്റൊരു വീട്ടില്‍ പലതും നടന്നിരുന്നു.. ഇത്തിത്താനത്തു കരിയിലാകുഴിയില്‍ അപ്പചായനും ത്രെസ്യാക്കുട്ടിയും ഉള്ളതെല്ലാം മക്കള്‍ക്ക് ഭാഗം വച്ച് നല്‍കുകയും ഇളയ മകന്‍ ചാക്കോച്ചന്‍ കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
*************************
ഇതിപ്പോ ഇവിടെ വച്ച് ഇങ്ങനെ അങ്ങ് നിര്‍ത്താന്‍ തോന്നുന്നുണ്ട്. ഒരുമാതിരി കുടുംബ വൃക്ഷമൊക്കെ വരക്കുന്നതുപോലെ ഒരെഴുത്ത്... പിന്നെ ഇങ്ങനെ ഒരു തുടക്കത്തിനും എഴുത്ത് രീതിക്കും ഒരു കാരണം ഉണ്ട്.. ഇതൊരു സമര്‍പ്പണമാണ്. ആര്‍ക്ക് എന്നതിനുള്ള ഉത്തരം തരണമെങ്കില്‍ ഇത് എഴുതി പൂര്‍ത്തിയാവണം. പിന്നെ എഴുത്ത് നിര്‍ത്തിയാലോ എന്ന് തോന്നിയതിനു മറ്റൊരു കാരണം കൂടിയുണ്ട്. അന്നമ്മ ഒരു ഉപഗ്രഹം പോലെ എനിക്ക് ചുറ്റും കറങ്ങി തിരിയുന്നു, എനിക്കൊരു കഥ എഴുതണം എന്നൊക്കെ പറഞ്ഞപ്പോള്‍ ഇന്നലെ അവന്‍ പറഞ്ഞു. "ഒരു ശ്രമം ഞാന്‍ നടത്തി ഉപേക്ഷിച്ചതാണ്.എത്ര വേണ്ട എന്ന് വച്ചാലും അറിയാവുന്ന മറ്റു ജീവിതങ്ങളും ചരിത്രവും കഥയില്‍ കയറിക്കൂടും. പിന്നെ പലതിനും ഉത്തരം പറയേണ്ടി വരും. എഴുതിക്കിട്ടുന്ന സമാധാനം അതോടെ പോകും." അവന്റെ പറച്ചില്‍ അപ്പോള്‍ ചിരിച്ചു തള്ളിയെങ്കിലും ഇപ്പോള്‍ അത് ശരിയാണെന്ന് തോന്നുന്നു. ലോകത്ത് എഴുതപ്പെട്ടതോക്കെയും ഒരു വ്യക്തിയും എഴുതിയതല്ല, പേനകള്‍ സ്വയം എഴുതിക്കൂട്ടിയവയും മഷികള്‍ സ്വയം പടര്ന്നവയും ആണെന്ന് ഒരു തോന്നല്‍. അത് പോട്ടെ. നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും ഈ അവന്‍ ആരാണെന്ന്. എന്റെ അവന്‍ നിങ്ങളുടെ ആരുമാല്ലാത്തതിനാല്‍ തന്നെ അവന്റെ പേരിനു ഇവിടെ പ്രസക്തിയില്ല.
*******************************************
ചാക്കോച്ചന്‍ പെണ്ണ് കെട്ടുന്നില്ല എന്ന് തീരുമാനിച്ചതിനും മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ജന്മനാ ഒരു കണ്ണ് അടഞ്ഞിരിക്കുന്നവനും കൂനനുമായ ചാക്കോച്ചന്, പെണ്ണ് കണ്ടു പിടിക്കുക എന്ന അതിസാഹസികമായ പ്രവര്‍ത്തനത്തിന് ആരും മുതിര്‍ന്നില്ല എന്നതാണ് സത്യം. ഉള്ള മണ്ണ് നാല് ആണ്മക്കള്‍ക്കുമായി അപ്പചായന്‍ അങ്ങ് വീതിച്ചു. മണ്ണില്‍ അധ്വാനിക്കാന്‍ അത്രകണ്ട് ശേഷിയില്ലാത്തവനും പെണ്ണ് കെട്ടാത്തവനുമായ ചാക്കോച്ചനു നല്ല മണ്ണ് കൊടുത്തിട്ട് എന്ത് കാര്യം. അപ്പനും അമ്മയും ചാക്കോച്ചനും കൂടി കാട്ടുപാറ നിറഞ്ഞ പറമ്പിലൊരു കൂര കെട്ടി അങ്ങോട്ട് മാറി. അന്നിങ്ങനെ അടുപ്പുകല്ലുപോലെ വീടുകള്‍ ഉള്ള കാലമല്ല. ആളുകള്‍ വന്നു തുടങ്ങിയിരുന്ന കാലമാണ്.
ഈ സമയത്താണ് ആരോ ആ സാഹസിക ബുദ്ധി കാണിക്കുന്നത്. ചാക്കോച്ചനു അന്നമ്മയെ പെണ്ണാലോചിക്കുക എന്ന സാഹിസികബുധി. അന്നമ്മയും ചാക്കോച്ചനും അങ്ങനെ അങ്ങ് കെട്ടി..
ഈ വിവരണം പറച്ചില്‍ ഇങ്ങനെ അങ്ങ് തുടര്‍ന്നാല്‍ അത് വമ്പന്‍ ബോറടി ആരിക്കും എന്ന് ഇത്രയും വായിച്ചപ്പോള്‍ തന്നെ ആന്‍ പറഞ്ഞു. പക്ഷെ പറയാതെ തരമില്ല. ഹോസ്റ്റലിലെ എലിയനക്കങ്ങള്‍ക്കിടയില്‍ ഇരുന്നു അവളാണ് പറഞ്ഞത് അന്നമ്മ ഒരു കിടിലന്‍ കഥയാണെന്ന്.
............................................................................................................................................
# ഇതൊരു പരീക്ഷണമാണ്..എന്നെങ്കിലും എഴുതി കഴിയും എന്ന വിശ്വാസത്തോടെ, ഉരുണ്ടുകൂടിയൊരു ചിന്തയെ പകര്‍ത്തുവാനുല്ലൊരു ശ്രമം... അന്നമ്മയും അന്നയും അന്നയും വീണ്ടും വീണ്ടും ഉള്ളിലിരുന്നു തികട്ടുന്നു.. അതിനാല്‍ മാത്രമുള്ളൊരു എഴുത്ത്..

വേഗായിക്കോട്ടെ ��
ReplyDeletewaiting
ReplyDelete