ഏതെങ്കിലുമൊരു കാലത്ത് എനിക്ക് ജനിക്കുവാന്‍ പോകുന്ന എന്റെ മകന്,
ഏതെങ്കിലുമൊരു
കാലത്ത് എനിക്ക് ജനിക്കുവാന്‍ പോകുന്ന എന്റെ മകന്,
നിര്‍ഭയ എന്നും
ജിഷ എന്നുമുള്ള പേരുകള്‍ കേള്‍ക്കുമ്പോള്‍ നിനക്ക് എന്തെങ്കിലും മനസിലാവുകയോ
തോന്നുകയോ ചെയ്യുമോ? ഇല്ലായിരിക്കും. കാരണം, അപ്പോഴേക്കും കനല്‍ മങ്ങി പേരിനു
മാത്രം ശേഷിക്കുന്ന ചാരം പോലെ ഈ പേരുകള്‍ മാറിയിരിക്കും.
കൂട്ട മാനഭംഗത്തിനിരയായി
കൊല്ലപ്പെട്ട ഈ പെണ്‍കുട്ടികളുടെ പേരുകള്‍ നീ അറിയണം. നിന്റെ സ്വപ്നങ്ങള്‍ക്ക്
നിറങ്ങള്‍ നല്കിക്കൊണ്ടിരിക്കുമ്പോള്‍ ആവാം നീ ഈ കത്ത് വായിക്കുക. അവര്‍ക്കും
ഉണ്ടായിരുന്നു സ്വപ്‌നങ്ങള്‍.. കുറെയധികം ആളുകള്‍ ചേര്‍ന്ന് ചീന്തിയെറിയുന്നത് വരെ
അവരും കണ്ടിരുന്നു സ്വപ്‌നങ്ങള്‍.
നിന്നെപ്പോലെ
ഒരു വ്യത്യാസവും കൂടാതെ ഗര്‍ഭപാത്രത്തില്‍ കിടന്നവരാണ് നിനക്ക് ചുറ്റുമുള്ള ഓരോ
പെണ്ണും. എന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാന്‍ നിന്നെ സ്നേഹിച്ചത് നീ ആണെന്നോ
പെണ്ണെന്നോ അറിയാതെ ആണ്. നിനക്ക് പകരം ഒരു പെണ് ഭ്രൂണമായിരുന്നു ഈ അമ്മയുടെ
വയറ്റിലെങ്കില്‍ നീ അനുഭവിച്ച അതെ സ്വാതന്ത്രയും തുല്യതയുമായിരിക്കും അവളും അനുഭവിച്ചിരിക്കുക.
ഹോസ്റ്റല്‍
മുറിയില്‍ ഇരുന്നു ജനിക്കുവാനുള്ള മകന് കത്തെഴുതുമ്പോള്‍ നിന്റെ സഹോദരങ്ങളേക്കുറിച്ചു
എനിക്കൊരു ധാരണയും ഇല്ല. നിനക്കൊരു ചേച്ചിയോ ചേട്ടനോ അനിയനോ അനിയത്തിയോ ഉണ്ടാവാം.
നിന്റെ ചേച്ചിക്കും അനിയത്തിക്കും ഒരു കാവല്‍ ഭടന്റെ റോള്‍ എടുത്തണിയുക അല്ല
വേണ്ടത്. അവര്‍ നിന്നെ ഒരിക്കലും പേടിക്കാതിരിക്കട്ടെ. അതാണ് വേണ്ടത്.
ചുറ്റുമുള്ള പുരുഷന്മാരെക്കുറിച്ച് നിനക്ക് ആവുന്നതിനെക്കാള്‍ അധികമായി ആര്‍ക്കു
അവര്‍ക്ക് പറഞ്ഞു നല്‍കാന്‍ ആവും. നിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന
സഹോദരിമാരല്ല, ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങുന്ന സഹോദരിമാരാണ് നിനക്ക് വേണ്ടത്.
അവര്‍ ചിറകുകള്‍ വിരിച്ചു പറക്കട്ടെ, അവര്‍ക്ക് മേല്‍ കൈ വയ്ക്കുന്നവരെ നിയമത്തിനു
പോലും വിട്ടുകൊടുക്കാതെ വെട്ടിയെരിയുവാന്‍ അവര്‍ക്ക് കഴിയണം.. അവര്‍ക്കായില്ലെങ്കില്‍
ഈ അമ്മ അത് ചെയ്യും. നിയും ഇത് ഓര്‍ക്കുക...
ഇനി നിന്നോട്......................
പെണ്ണുടലില്‍
കണ്ണുടക്കാത്ത പുരുഷനില്ല. അത് സ്വാഭാവികം. പക്ഷെ, അത് സ്വാഭാവികം മാത്രമാണെന്ന്
തിരിച്ചറിയുക. അതിനുമപ്പുറത്തേക്ക് നിന്റെ ദാഹത്തെ എത്തിക്കതിരിക്കുക. അങ്ങനെ
എത്തിച്ചാല്‍ നീ തകര്‍ക്കുന്നത് ഒരു ഉടല്‍ മാത്രമല്ല, ഒരു ജീവന്‍ മാത്രമല്ല,
കുറെയധികം സ്വപ്‌നങ്ങള്‍ കൂടിയാണ്. നിയമം ഒന്നും ചെയ്യാത്ത ഈ നാട്ടില്‍ കാമാഭ്രാന്തന്മാരെ
ഒറ്റവെട്ടില്‍ തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നൊരു അമ്മയാണ് ഞാനും. ഇത്ര മാത്രമാണ്
പറയുവാന്‍ ഉള്ളത്.. ഒരിക്കലും ഒരു സ്വപ്നങ്ങളും തകര്‍ക്കരുത്.
സ്നേഹത്തോടെ,
ആമി.
(y) (Y) (y) (Y) thakarthuu moleee.... (y) adipoliiiii..... :D
ReplyDelete