എനിക്കൊരു പുസ്തകശാല സമ്മാനിച്ച അമ്മയ്ക്ക്
"മമ്മീ... ഈ ചേട്ടായി ടക്കി ടക്കിയാ വായിക്കുന്നേ... "
വായിക്കാൻ പോയിട്ട് വാക്കുകൾ കൂട്ടിപ്പറയാൻ തുടങ്ങിയ പ്രായത്തിൽ ചേട്ടായിയെക്കുറിച്ചുള്ള എന്റെ പരാതി ഇതായിരുന്നു.
കഥ പറഞ്ഞു കഥ പറഞ്ഞു കഥയൊക്കെ തീർന്നു പോയ അവസ്ഥയിലാണ് കളിക്കുടുക്കയും ബാലരമയും എനിക്ക് വായിച്ചു തരിക എന്ന യജ്‌ഞം വീട്ടിൽ ആരംഭിക്കുന്നത്. കാത്തിരുന്നു കിട്ടിയ അനിയത്തിക്കുട്ടിയാണല്ലോ, ചേട്ടച്ചാര് തന്നെ വായന ഏറ്റെടുത്തു. അക്ഷരം കൂട്ടി വായിച്ചു തുടങ്ങിയ ചേട്ടായി വായിച്ചാൽ വല്ലോം നമുക്ക് പിടിക്കുവോ.. ആകാംഷയുടെ ആർത്തിക്കൂടാരമായിരുന്ന എനിക്ക് ഓരോ വാക്കും ചേട്ടായി പെറുക്കി വായിക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാരുന്നില്ല.. പരാതിയുമായി മമ്മീടെ അടുത്തെത്തും.. "മമ്മീ... ഈ ചേട്ടായി ടക്കി ടക്കിയാ വായിക്കുന്നേ... " എന്നിട്ടും ആ പാവം വീണ്ടും വീണ്ടും വായിച്ചു തന്നു.
ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ടോടുകയും, നിന്ന നിൽപ്പിൽ കാണാതാവുകയും, ചെണ്ട പുറത്തു കോലിടുന്നിടത്തൊക്കെ തുള്ളിച്ചാടിയിറങ്ങുകയും ചെയുന്ന എന്നെയൊന്നിരുത്താൻ ഏക വഴി പുസ്തകമായിരുന്നു. അങ്ങനെ വീട്ടിലെ കൊച്ചു ഷെല്ഫുകളിൽ പുസ്തകം നിറയാൻ തുടങ്ങി.
ബീർബിളും, തെന്നാലിരാമനും, മുല്ലാക്കഥകളുമൊക്കെ നായകന്മാരായി.. ആലീസിന്റെ അത്ഭുതലോകം വായിച്ചു മുയലുംകൂട്ടിൽ പോയി മുയലിനോട് സംസാരിച്ചു നോക്കി. എവിടെ... നമ്മളോട് മാത്രം ഒരു മുയലും മിണ്ടിയില്ല..
പിന്നീട് കിട്ടിയത് ഹാരി പോട്ടറിന്റെ അത്ഭുതലോകമായിരുന്നു. മുറിയാകെ തൂവൽ മഷിപ്പേനയും, മന്ത്രവടികളും കൊണ്ട് അലങ്കോലം.. കിട്ടിയ പുസ്തകത്തിലൊക്കെ ഓടുന്ന പട്ടിടെ പുറത്തു വച്ച് എഴുതിയ പോലത്തെ എന്റെ കയ്യക്ഷരം വച്ച് പേരും നാളും എഴുതി ഞാൻ എന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു പോന്നു.
അങ്ങനെയിരിക്കെ കുട്ടിക്കഥകളിൽ നിന്നും ഒരു ദിവസം അമ്മയെന്നെ അങ്ങ് പിടിച്ചിറക്കി. എസ് കെ പൊറ്റക്കാടിനെ കയ്യിൽ വച്ച് തന്നു. അതൊക്കെയും 'അമ്മ വാങ്ങി തന്ന പുസ്തകങ്ങളായിരുന്നു.
അമ്മയുടേതായി ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നെങ്കിലും എം എ ഇംഗ്ലീഷ് പുസ്തകങ്ങൾക്കപ്പുറം ഒന്നും കണ്ടെത്താൻ എനിക്കായില്ല. കണ്ടെത്തിയ ഖസാക്കിന്റെ ഇതിഹാസമാകട്ടെ വഴങ്ങിയതുമില്ല.
അങ്ങനെയൊരു ദിവസമാണ്.ഷെൽഫുകൾക്കിടയിൽ ഒരു മിന്നൽ പോലെ ആ പുസ്തകം കണ്ടത്.
നീർമാതളം പൂത്ത കാലം.
അമ്മയുടേത്..
അമ്മയുടെ ഒരു പുസ്തകം ഞാൻ ആദ്യമായി വായിക്കുകയായിരുന്നു. എനിക്കായി വാങ്ങാത്ത ഒന്ന്. പിന്നീടങ്ങോട്ട് പുസ്തക വാങ്ങലുകൾ എനിക്ക് 'അമ്മ വിട്ടു തരികയായിരുന്നു.
അമ്മയൊരു ടിപ്പിക്കൽ അമ്മയാണമ്മേ എന്ന് പറഞ്ഞു ഇടയ്ക്കിടെ ചൊടിപ്പിക്കുമെങ്കിലും, നീ എന്തിനിതു വായിക്കുന്നു എന്ന് ഒരിക്കൽ പോലും ചോദിക്കാതിരുന്ന, തുടക്കം മാത്രം ഇട്ടു തന്ന് പിന്നീട് എന്റെ വായനയേയും പുസ്തക ശേഖരത്തെയും മാറി നിന്നാസ്വദിച്ച ഒരു കിടിലൻ അമ്മയായിരുന്നു എന്റെ എന്റെ 'അമ്മ.
കഴിഞ്ഞ ദിവസം ഒരു വിളി വന്നു.
"എടീ ഇവിടെ ഒരു പുസ്തകം വന്നിരിക്കുന്നു. നീ ഇങ്ങോട്ടാണോ ഓർഡർ ചെയ്തത്. "മനുഷ്യന് ഒരു ആമുഖം" നീയിതു വായിച്ചതല്ലേ."
"ഇത് എനിക്കുള്ളതല്ല.. മമ്മിക്കാ"
"എനിക്കോ? നീയിവിടെ ഇട്ടു മറന്ന 'ചോരശാസത്രം' ഞാൻ വായിച്ചു തീർത്തു ഇനിയിത് വായിക്കാം " എന്ന് പറഞ്ഞു ചിരിക്കുമ്പോൾ ഹാരി പോട്ടർ പുസ്തകം ആദ്യമായി എനിക്ക് 'അമ്മ വച്ച് നീട്ടിയപ്പോൾ ഞാൻ ചിരിച്ച അതേ ചിരിയാണ് 'അമ്മ ചിരിച്ചതെന്നു എനിക്ക് .തോന്നി..
കാലമുരുളുമ്പോൾ എനിക്കൊരു പുസ്തകശാല സമ്മാനിച്ചമ്മയ്ക്ക്, തിരികെ പുസ്തകങ്ങളല്ലാതെ എന്താണ് നൽകുക.

ReplyDelete👏👏👏👏
Kollam koche ❤
ReplyDelete