Posts

Showing posts from August, 2015

പ്രണയമല്ലാത്ത ഇഷ്ടങ്ങള്‍..

Image
ആണിനും പെണ്ണിനും പരസ്പരം ഉണ്ടാകുന്ന സ്നേഹം ആണത്രേ പ്രണയം. അതിപ്പോ ആണിനും ആണിനും, പെണ്ണിനും പെണ്ണിനും ആകാമെന്ന്.. അതെന്തുമാകട്ടെ. പ്രണയം അന്ധമാണെന്നും, അതിനു ചുവപ്പും മഞ്ഞയും പൂവും കായും മാങ്ങാത്തൊലിയും വരെ പ്രതീകങ്ങളാണെന്നും പ്രണയിനികള്‍ പറയുന്നു.  എന്റെ സംശയം അതല്ല. പ്രണയത്തിനു അപ്പുറമുള്ള സ്നേഹത്തെ അപ്പോള്‍ എന്ത് പേരിട്ടു വിളിക്കും? പ്രണയത്തിനു സര്‍വ്വജ്ഞ പീഠവും സ്നേഹത്തിനു ചാര് കസേരയും, ഇഷ്ടത്തിനൊരു തടിക്കസേരയും ഇട്ടു കൊടുത്തിരിക്കുന്ന ലോകത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്.. പ്രണയിക്കുന്നവര്‍ ഹൃദയവും കരളും കടം കൊടുത്തും, സ്നേഹിക്കുന്നവര്‍ മുറിവേറ്റും ജീവിക്കുന്നതിനിടയിലാണ് അങ്ങൊരു മൂലയ്ക്ക് ആരാണ്ടൊരാള്‍ ഇഷ്ടത്തിനു സര്‍വ്വജ്ഞ പീഠം നല്‍കിയത്. അവനെ ഒന്ന് നമിച്ചിട്ടു കാര്യത്തിലേക്ക് കടക്കാം.  പ്രണയത്തേക്കാള്‍ ഇഷ്ടത്തെ  ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണ്  ഞാനും. ചില ഇഷ്ട്ടങ്ങളുണ്ട്.. പേരിട്ടു വിളിക്കാന്‍ സാധിക്കാത്ത ഇഷ്ടങ്ങള്‍. എല്ലാത്തിനും ലേബലൊട്ടിക്കുന്ന നാട്ടുകാരായ നമ്മള്‍ അതിനു സൗഹൃദം എന്ന് പേര് നല്‍കും. പക്ഷെ പലപ്പോഴും അതിനപ്പുറത്തേക്ക് ആ ഇഷ്ട്ടം ചിറക് വിടര്‍ത...

ഭൂമിയിലെ പുണ്യാളാ.. ഒരായിരം സ്നേഹം.

ആലുവായിലേക്കുള്ള ട്രെയിന്‍ യാത്ര.. ഇടദിവസം ആയതുകൊണ്ട് തന്നെ തിരക്കുണ്ടായിരുന്നില്ല.. പിറവം എത്തിക്കാണും ഒരു വൃദ്ധന്‍ നിരങ്ങി നിരങ്ങി ഭിക്ഷ യാചിച്ച് വന്നു.  ഇരു കാലുകളും ഇല്ലാത്ത ഒരു മനുഷ്യന്‍.. അടുത്തെത്തിയതും ഉള്ളത് കൊടുക്കുവാന്‍ ഞാന്‍ ബാഗ് തുറന്നു. ഉടനെ ഉറച്ച ശബ്ദത്തില്‍ ആ വൃദ്ധന്‍ ഒരു പറച്ചില്‍.. " കുട്ടി ഒന്നും തരേണ്ട" ഒന്ന് അമ്പരന്നു ഞാനാ  മനുഷ്യനെ നോക്കി. എന്നെ നോക്കി അയാള്‍ ചോദിച്ചു .. " പഠിക്കുവല്ലേ" " അതെ" " കുട്ടി ഒന്നും തരേണ്ട. നന്നായി പഠിക്കു. എന്നിട്ട് ജോലി വാങ്ങണം " ആ മുഖത്തു നിന്നും കണ്ണുകള്‍ എടുക്കുവാന്‍ കഴിയുമായിരുന്നില്ല. എന്റെ നോട്ടം കണ്ടിട്ടാവണം. അയാള്‍ കൂട്ടിച്ചേര്‍ത്തു. "എന്തെങ്കില്‍ തരണം എന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്ന കാര്യം മനസറിഞ്ഞു കേട്ടാല്‍ മതി.. പഠിക്കണം.. മിടുക്കി ആവണം.. ഒരു ജോലി നേടണം.. എന്നിട്ട് കഴിയുന്ന പോലെ സഹായം ചെയ്യണം. മോള്‍ക്ക്‌ നല്ലത് വരും " അയാള്‍ മുന്നോട്ടു നീങ്ങി. ട്രെയിനില്‍ ഉണ്ടായിരുന്ന പലരും എന്നെയും വൃദ്ധനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.. പുണ്യാളന്‍ ഭൂമിയില്‍ വന്നു ഒന്ന് ഉപ...

പ്രണയം

Image
"എനിക്ക് നിന്നെ പ്രണയിച്ച് പിരിയുവാന്‍ തോന്നുന്നു. ഒപ്പമാകുമ്പോള്‍ പ്രണയത്തില്‍ ഓട്ടകള്‍ ഉണ്ടായാലോ ?" " പെണ്ണെ,.. ഓട്ടകള്‍ ഉണ്ടാകട്ടെ. പ്രണയം ചോര്‍ന്നു പോകട്ടെ.. അപ്പോള്‍ ഉണ്ടാകുന്ന ശൂന്യതകള്‍ നികത്താന്‍ നമുക്ക് വീണ്ടും വീണ്ടും പ്രണയിക്കാമല്ലോ പരസ്പരം"

ചെക്കാ നീ ഒരു മുരടനാണ്

പുസ്തകമേളയിലെ തിരക്കുകള്‍ക്കിടയില്‍ അവള്‍ അവന് കണ്ണുകള്‍ കൊണ്ട് ചില പുസ്തകങ്ങള്‍ കാട്ടിക്കൊടുത്തു. അവന്‍ തിരിച്ചും മറിച്ചും നോക്കി അവളെ കണ്ണിറുക്കിക്കാട്ടി.  പെഴ്സിന്റെ കനത്തിനനുസരിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ വാങ്ങി മേള വിടുമ്പോള്‍ അവനെ പിടിച്ചു നിര്‍ത്തി അവള്‍ ചോതിച്ചു. " ഇനി എങ്ങോട്ടാ?" " നീ വാ പെണ്ണെ.. നിനക്കെന്താ എന്നെ പേടിയാണോ?" " നിന്നെ എന്നാത്തിനാ ഞാന്‍ പേടിക്കുന്നെ?" " എന്നാ വാ" മ്യൂസിയത്തിന് മുന്നിലെത്തി അവളുടെ കൈ കോര്‍ത്തു പിടിച്ചു അവന്‍ നടന്നു. കാറ്റത്തു ആടിയുലഞ്ഞ മുളം തണ്ടുകള്‍ അവനെ പേടിപ്പിച്ചത്‌ കണ്ടു അവള്‍ പൊട്ടിച്ചിരിച്ചു. പൊടിഞ്ഞു വീണ മഴയെ നോക്കി അവര്‍ കൊഞ്ഞനം കുത്തി. ഇതിനിടയില്‍ ഒരിക്കല്‍ പോലും അവനോ അവളോ വിവാഹത്തെക്കുറിച് ചിന്തിച്ചില്ല. ഭാവിയെക്കുറിച്ച് ആകുലപ്പെട്ടില്ല. ഒരേ സമയം പ്രണയിക്കുകയും, പ്രണയത്തെ ഭയക്കുകയും ചെയ്യുന്ന രണ്ടു ജീവികള്‍. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വരവിനിടയില്‍ അവള്‍ പറഞ്ഞു. " നീയൊരു മുരടനാണ്: " അതെ.. ഞാന്‍ ഒരു മുരടനാണ്" അവര്‍ പൊട്ടിച്ചിരിച്ചു. ട്രെയിനില്‍ സീറ്റും ഉറപ്പാക്കി അ...