റെയില്‍വേ ബെഞ്ചുകളില്‍ ഒരമ്മ..
കയ്യിലിരുന്ന ചുരുണ്ട കടലാസില്‍ നിന്നും നോട്ടുകള്‍ നിവര്‍ത്തി അവര്‍ കൂട്ടി വച്ചു.. മൂന്ന് നൂറു രൂപ നോട്ടുകള്‍. കുറച്ചു പത്തിന്റെ നോട്ടുകള്‍.. അവര്‍ പറഞ്ഞു തുടങ്ങി.. “ ചിലപ്പോള്‍ അവന്‍ പോയിക്കാണും.” ഞാന്‍ ആ അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.. അമ്മക്ക് സന്തോഷം .. “ മോള്‍ക്ക് എവിടെ പോകാനാ?” “ചങ്ങനാശ്ശേരി.. അമ്മ ആരെയെങ്കിലും നോക്കി ഇരിക്കുവാണോ?” “ അതെ.. എന്റെ മോന്‍ വരും.. ചിലപ്പോള്‍ അവന്‍ വരുന്ന ട്രെയിന്‍ കടന്നു പോയിട്ടുണ്ടാകും.. ഇന്ന് ഞാന്‍ ഒരുപാട് താമസിച്ചു.” “ മകന്‍ ഏത് ട്രെയിന്‍ ആണ് വരുന്നത്” “ ആവോ അതൊന്നും അറിയില്ല. വടക്കൊട്ടുള്ള വണ്ടിക്കാ അവന്‍ വരിക.. എന്റെ മൂത്ത മോനാ.. രണ്ടാണും ഒരു പെണ്ണും ആണ് എനിക്ക്..” അരികെ വന്നിരുന്ന വൃദ്ധനെ ഭയത്തോടെ നോക്കി ആ അമ്മ എഴുന്നേറ്റു നിന്നു.. ഇരുന്നോള് എന്ന് പറഞ്ഞിട്ടും മാറാത്ത പരിഭ്രമം.. ഒരല്പം നീങ്ങി ഇട നല്‍കിയപ്പോള്‍ അമ്മ എന്നോട് ചേര്‍ന്നിരുന്നു.. അപ്പോഴൊക്കെയും അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. മുഖത്തേക്ക് നോക്കി അവര്‍ പറഞ്ഞു തുടങ്ങി.. “ വനം വകുപ്പില്‍ ആയിരുന്നു എനിക്ക് ജോലി. വണ്ടി ഇടിച്ചപ്പോള്‍ പലതും ഓര്‍മയില്‍ നില്‍ക്കാതെ ആയ...