Posts

Showing posts from 2020

JULY - Cleft and Craniofacial awareness month (അമ്മിണിയമ്മ പഠിപ്പിച്ചത് )

Image
ചുറ്റുമുള്ള പലരെയും പോലെ ഞാനും കണ്ട് ആസ്വദിച്ച് വിട്ടുകളഞ്ഞ ഒരു സിനിമയാണ് സൗണ്ട് തോമ. ഇനിയൊരിക്കലും അത് ആസ്വദിക്കാൻ കഴിയാത്ത വിധം അതിലുപരി ആസ്വദിക്കരുതായിരുന്നു എന്ന പറച്ചിലുമായി അമ്മിണിക്കുട്ടി വരുമെന്ന് അവൾ വരുന്നത് വരെ അറിഞ്ഞിരുന്നില്ല. അമ്മിണികുട്ടി ഉണ്ടായി പിറ്റേദിവസം ആണ് ക്ലെഫ്ട് പാലറ്റ് എന്ന് ആദ്യമായി കേൾക്കുന്നത്. മുച്ചുണ്ട്, മുറി നാവ്, ഉണ്ണാക്കില്ലാത്തവൻ  എന്നൊക്കെ ഉള്ള വാക്കുകൾ എവിടെയൊക്കെയോ കേട്ടിട്ടുണ്ടെങ്കിലും, അങ്ങനെയുള്ള ഒരാളുമായും പരിചയപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സൗണ്ട് തോമ എന്ന സിനിമ മാത്രം ആണ് പരിചയം. അമ്മിണിക്കുട്ടിക്ക് ശേഷമാണ് എന്തുകൊണ്ട് സൗണ്ട് തോമ പോലെ, ആ അവസ്ഥയിലുള്ള ഒരാളെ പൊതുവേദിയിൽ ഇത്ര നാൾ എനിക്ക് കാണാൻ കഴിയാതെ പോയത് എന്ന് ചിന്തിച്ചത്. അതിനുള്ള ഉത്തരം, തോമയുടെ അവസ്ഥയെ കഴിയും വിധം തമാശയാക്കിയ സിനിമ തന്നെ കാട്ടിത്തരുന്നുണ്ട്. ഇങ്ങനെയുള്ള ആളുകളെ വളരെ  നോർമൽ ആയി സ്വീകരിക്കാൻ ഇപ്പോഴും നമ്മൾക്കു സാധിക്കുന്നില്ല എന്നത് തന്നെ കാര്യം.  ഇത്ര പറയാൻ ഇതൊരു ആനക്കാര്യമാണോ എന്ന പലരുടെയും ചോദ്യത്തിൽ നിന്നാണ് ഈ പോസ്റ്റ് ഉണ്ടാവുന്നത...

മിശിഹാ ചരിത്രം

ജോസഫ് എന്ന പേരാണ് മാമോദീസ മുങ്ങിയ ദിവസം അയാൾ സ്വയം തിരഞ്ഞെടുത്തത്. കാരണം ചോദിച്ചപ്പോ, "ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം ആണച്ചാ എനിക്കിഷ്ടം" എന്നായിരുന്നു പളനിയുടെ മറുപടി. അങ്ങനെ ഒരു രൂപം അയാളുടെ 'അമ്മ മുണ്ടിന് എളിയിൽ എപ്പോഴും തിരുകിവയ്ച്ചിരുന്നു. പളനിക്കൊപ്പം അവന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അന്ന് മാമോദീസ മുങ്ങി. ആർക്കും എതിരൊന്നും തോന്നിയില്ല. കത്തോലിക്കാ സഭയ്ക്കിരിക്കട്ടെ നാല് പേരുകൂടി എന്ന് പ്രമാണിമാരും കരുതി. 'ജോസഫ്' എന്നയാൾ പലരോടും പേര് പറഞ്ഞു. എല്ലാരും അയാളെ പളനി എന്ന് തന്നെ വിളിച്ചു. അയാൾക്കും പരിഭവം തോന്നിയില്ല. അത്രയധികം അയാൾ ആ പേരും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ അയാൾ ഭാര്യയോട് പറഞ്ഞു "എന്റമ്മയിട്ട പേരാണ് പളനി. അവർക്ക് അങ്ങനെ ഒരാങ്ങളയുണ്ടായിരുന്നു. മുലപ്പാല് വിക്കി മരിച്ചു എന്നാണ് കേട്ടിട്ടുള്ളത്. 'അമ്മ പറയുമായിരുന്നു. അമ്മമ്മയ്ക്ക് പാലില്ലായിരുന്നുവെന്ന്. വെള്ളം കുടിച്ചു കുടിച്ച് ആ കുഞ്ഞു കരയുമായിരുന്നു. അങ്ങനെ ഒരു കരച്ചിലിനിടയിൽ ആ കുഞ്ഞ് മരിച്ചു പോയി. പിന്നെ ആ കുഞ്ഞ് ഞാനായി.അത്ര സ്നേഹമായിരുന്നു അമ്മയ്ക്കാ ആങ്ങളക്കുഞ്ഞിനെ." .................

അപ്പന്റെ മീനുകളിലെ പെണ്ണുങ്ങൾ

ജീവിതത്തിന്റെ രാഷ്ട്രീയം തേടുന്ന കവിതകളാണ് അപ്പന്റെ മീനുകളിൽ. വീടും വഴിയും പറമ്പും അതിർത്തികളും അയൽരാജ്യങ്ങളും പ്രണയവും വിശപ്പും എന്നിങ്ങനെ കവിതകൾ പലവഴി കടന്നു പോകുന്നുണ്ട്. കണ്ടതും, കാണുന്നതുമായ ജീവിതകളും ഇനിയുണ്ടാവേണ്ട വസന്തവും കവി തന്റെ കവിതകളിൽ ഉടനീളം എഴുതിയിടുന്നു. പുസ്തകത്തിന്റെ ആമുഖ പഠനത്തിൽ ഷീല ടോമി എൽദോയുടെ കവിതകളെ തിരസ്‌കൃതരുടെ സങ്കീർത്തനം എന്നാണ് വിളിച്ചിരിക്കുന്നത്. ഒരിക്കലും നിലയ്ക്കാത്ത നിലവിളികളായി ഓരോ കവിതയും വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിയുമ്പോഴും പറയാതെ പറയുന്ന പെണ്ണിടങ്ങളാണ് എൽദോയുടെ കവിതകളുടെ പ്രത്യേകത. അപ്പന്റെ മീനുകളിലെ  പെണ്ണടയാളങ്ങൾ പലപ്പോഴും അരികുവൽക്കരിക്കപ്പെട്ടവരോ തിരസ്ക്കരിക്കപ്പെട്ടവരോ മറന്നു പോകപ്പെട്ടവരോ ആണ്. 'ലിലിത്ത്', 'വിപ്ലവങ്ങളുടെ ദേവത' എന്നീ രണ്ടു കവിതകളാണ് അപ്പന്റെ മീനുകളിലെ പെൺകവിതകൾ. ജൂതന്മാരുന്ടെ ദുര്ദേവതയായ ലിലിത്തിനെ കവി വിളിക്കുന്നത് 'ആദ്യത്തെ ഫെമിനിസ്റ്റ്' എന്നാണ്. ആദാമിനൊപ്പം സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പെണ്ണ്.  "വഴങ്ങുന്നവളെ  മതം വിശുദ്ധയാക്കുമ്പോൾ ചോദ്യം ചെയ്യുന്നവൾ  വേശ്യയും കൊള്ള...