Posts

Showing posts from June, 2015

ചുറ്റുമുള്ളവയൊക്കെ പ്രണയിക്കുകയാണ്

Image
പ്രണയത്തെക്കുറിച് ചിന്തിക്കുമ്പോഴൊക്കെ എനിക്ക് തോന്നും ചുറ്റുമുള്ളവയൊക്കെ പ്രണയിക്കുകയാണെന്ന്. ക്ലാസ്സ്‌മുറിയുടെ ജനലഴികളിലൂടെ മുളം തണ്ടുകൾ എത്തിനോക്കുന്നുണ്ടാവും.. അവയോടു കിന്നാരം പറഞ്ഞുകൊണ്ട് കാറ്റും.  ഇതിനിടയില്‍ അപ്പൂപ്പന്‍താടിയും അന്നാന്കുഞ്ഞും..  എന്തോ ഇത് വരെ ഇല്ലാതിരുന്ന സൗന്ദര്യം എല്ലാത്തിനും ഉണ്ടായത് പോലെ. ബുദ്ധി ഇല്ലാതിരുന്നെങ്കില്‍ അല്പം കൂടി നിഷ്കളങ്കമായി  പ്രണയിക്കാമായിരുന്നു എന്ന് തോന്നുന്നു. ആരെയും വക വയ്ക്കാതെ സൂര്യൻ കടലിനെ ചുംബിക്കുന്നതുപോലെ.. ചിലപ്പോൾ തോന്നാറുണ്ട് പാറക്കൂട്ടങ്ങൾ പരസ്പരം ഇമ ചിമ്മാതെ നോക്കിയിരിക്കുകയാണെന്ന്.. മണ്ണിനോടുള്ള പ്രണയം കാരണമാണ് ഇലകളും പൂവുകളും കൊഴിയുന്നതെന്ന്. എട്ടുകാലി വല വിരിക്കുന്നത് തന്റെ പ്രണയിനിക്ക് വേണ്ടി ആണെന്ന്. പ്രകൃതിയിൽ പ്രണയം സാധാരണമാണ്.. എന്നിട്ടുമെന്തേ മനുഷ്യന് മാത്രം പ്രണയം ഒരു ഉത്സവം..? കേട്ടിട്ടില്ലേ പ്രണയം മനസിന്റെയും ശരീരത്തിന്റെയും ഉത്സവം ആണെന്ന്. പക്ഷെ സൂര്യനും അന്നാന്കുഞ്ഞിനും നിറങ്ങൾക്കുമൊക്കെ മനസില്ല എന്ന് വിശ്വസിക്കാനാവുന്നില്ല.. കാരണം അവരെപ്പോലെ ചുംബിക്കാനും സ്നേഹിക്കാനും മനുഷ്യൻ ഇന്നും പഠിച്ചി...

മാറ്റി നിര്‍ത്തപ്പെടുന്നവര്‍

Image
കൊല്ലത്തേക്കുള്ള യാത്രക്ക് ഇടയിലാണ് മഞ്ജുവിനെ പരിചയപ്പെടുന്നത് .. "സ്കോളർഷിപ്പോടെ ആണ് ഞാൻ പഠിച്ചത്.. അച്ഛന് നല്ല ഒന്നാംതരം ബിസിനസ്‌ ഒക്കെ ഉണ്ടായിരുന്നു.. പക്ഷെ കയ്യിലും കഴുത്തിലും ഒന്നും ഒന്നുമിടാതെ പ്രിന്സിപ്പലിന്റെ കാലുംപിടിച് വില്ലേജിൽ നിന്നും വരുമാന സെര്ടിഫിക്കേറ്റും ഒപ്പിച്ചപ്പൊ സംഗതി കിട്ടി .. പൈസ ഇങ്ങോട്ട് കിട്ടിയാ ഞാൻ പഠിച്ചത്.. അല്ല താൻ സ്കോളെർഷിപ്‌ ഒന്നും നോക്കിയില്ലാരുന്നോ ?" അന്ന ഒന്ന് ചിരിച്ചു .. " പലതിനും  അപ്ലൈ ചെയ്യാൻ പറ്റുമായിരുന്നില്ല" "അതെന്താ ??" "അപ്പനും അമ്മയും സര്ക്കാര് ഉദ്യോഗസ്ഥര് ആയിരുന്നു... അപ്പൻ പിരിഞ്ഞു പോന്നു.. വരുമാനം കൃത്യമായി കാണിക്കണമല്ലോ .. അതുകൊണ്ട് മിക്കവാറും ഒന്നും തന്നെ കിട്ടാറില്ല.. പിന്നെ ആ വശത്തേക്കെ നോക്കാതെ ആയി" " ഓ അപ്പനും അമ്മയും സര്ക്കാര് ജോലിക്കാരാണോ പിന്നെ എന്തിനാ ഇതൊക്കെ ? മഞ്ഞു നെറ്റി ചുളിച്ചു അന്നയ്ക്ക് ഒരു ഇത്തിരി ചൊറിച്ചിൽ തോന്നാതെ ഇരുന്നില്ല .. "മഞ്ജു തന്നെ പറഞ്ഞല്ലോ അച്ഛന് ബിസിനെസ് ആണെന്ന്.. ഇവിടെ സര്ക്കാര് ജോലിക്കാര്ക്ക് കയ്യില കിട്ടുന്നത് എണ്ണിച്ചുട്ട അപ്പം പോലെ ...

യാത്രകള്‍ സുന്ദരമാക്കുന്ന ശൈത്താന്‍.. എന്റെ ചേട്ടായി

Image
 "ഏതായിരുന്നു നിന്റെ യാത്രകളില്‍ ഏറ്റവും സുന്ദരം?" ചോദ്യം കേട്ടപ്പഴേ അന്ന ഒന്ന് ചിരിച്ചു..  " ഒരു ദിവസത്തെ ആലുവ യാത്ര" കൂടെയുള്ളവര്‍ നെറ്റി ചുളിച്ചു.. " ആഴ്ച ആഴ്ച വീട്ടില്‍ പോയി വരുന്നതാണോ നിന്റെ ഇഷ്ട്ട യാത്ര? ഒന്ന് പോടീ .. നീ കാര്യം പറ" അന്ന പറഞ്ഞു തുടങ്ങി ...  " എന്നും ആലുവാക്കുള്ള  യാത്ര അല്ല ഇത്... ഒരു ദിവസം ഞാനും എന്റെ ചേട്ടനും കൂടി എന്റെ കോളേജ് കാണാന്‍ ഇറങ്ങി തിരിച്ചു.. പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത യാത്ര.. അതായിരുന്നു ആ ദിവസത്തിന്റെ സൗന്ദര്യം." " എന്ന് വച്ചാല്‍ ?" ആനു കണ്ണ് മിഴിച്ചു.. " എന്ന് വച്ചാല്‍ എന്താണെന്ന് കേട്ടോ... ഞങ്ങള്‍ ട്രെയിന്‍ കേറി.. പ്രായത്തില്‍ ആ മനുഷ്യന്‍ എന്നേക്കാള്‍ നാല് വയസ് മൂത്തതാണ് എന്നതൊക്കെ നേര് തന്നെ.. പക്ഷെ ഞങ്ങള്‍ മാത്രമുള്ള യാത്രയില്‍ ആ മച്ചുരിടി ഒന്നും അങ്ങേര്ക്കുമില്ല എനിക്കുമില്ല.. അഞ്ചു വയ്സുകരെ പോലെ മത്സരിച്ചു ഞങ്ങള്‍ ഭക്ഷണം കഴിച്ചു.. കലപില കലപില വര്‍ത്തമാനം പറഞ്ഞു.. തുറിച്ചു നോക്കിയവരെ കണ്ടില്ല എന്നു വച്ചു.. യുസിയുടെ മണ്ണിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു.. ആലുവാ പുഴ കണ്ടപ്പോള്‍...