Posts

Showing posts from September, 2018

പുസ്തകപ്പുഴുവും ഉണ്ണി ആറും

Image
കോഴിക്കോടിന്റെ കടൽ മണ്ണിൽ വച്ചാണ് അങ്ങനെ ഉണ്ണി ആറിനെ ആദ്യമായി കാണുന്നത്. കുറേയിങ്ങനെ നോക്കി നിന്നതിനു ശേഷമാണ് ചെന്ന് സംസാരിച്ചത്. വീടും നാടും നാട്ടുകാര്യോം പറഞ്ഞു വന്നപ്പോ, നമ്മൾ അയലോക്കക്കാരാണല്ലോ എന്നായി മൂപ്പര്. ആ വർത്തമാനത്തിനിടയ്ക്കാണ് "പുസ്തകപ്പുഴു"വിനെക്കുറിച്ച് ഉണ്ണി ആർ സംസാരിച്ചത്. "ഇവിടെ ഉണ്ട്, വാങ്ങിച്ചു വായിച്ചു നോക്കൂ" എന്നായി. അന്ന് തന്നെ പുസ്തകം കൈക്കലാക്കിയെങ്കിലും അലമാരകളും വീടുകളും മാറിയ കൂട്ടത്തിൽ മൂപ്പര് മാറി മാറി സ്ഥാനം പിടിച്ചതല്ലാതെ വായിക്കാൻ തരപ്പെട്ടില്ല. കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി 'പുസ്തകപ്പുഴു" കയ്യിലെടുത്തു. ലേഖങ്ങളും, കുറിപ്പുകളും, പരിഭാഷകളും, സംഭാഷങ്ങളും അടങ്ങുന്നൊരു പുസ്തകം. കഥാകാരനും, സൗമ്യ ഭാഷണനുമായ ഉണ്ണി ആറിനപ്പുറം ലേഖങ്ങൾ കൈകാര്യം ചെയ്യുന്ന ഉണ്ണി ആറിനെ അറിഞ്ഞിരുന്നില്ല. ടെസ്റ്റ് ഡോസ് അടിക്കാൻ തുടങ്ങിയ വായന അവസാനിച്ചത് അവസാന താളിലാണ്.  വായനയിൽ അടിവരയിട്ടു പോയ ഭാഗങ്ങളിൽ ഒന്ന് ഇങ്ങനെയാണ്.  "എന്റെ അച്ഛൻ നല്ലൊരു വായനക്കാരനായിരുന്നു. അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു എല്ലാത്തരം പുസ്തകങ്ങളും വായിക്കണമെന്ന്. അ...

ആതിയിലെ കഥാസായാഹ്നങ്ങൾ

Image
പലതവണ കയ്യിലെടുത്തിട്ടും വായിച്ചു തുടങ്ങിയിട്ടും പിന്നീടത്തേക്ക് മാറ്റി വയ്ക്കുകയും, തോമാച്ചി, പെണ്ണെ നീയിതു വായിക്കണം എന്ന് പറഞ്ഞു കയ്യിലെടുത്തു തന്നിട്ടും ഇനിയും വായിക്കുവാനുള്ള പുസ്തകക്കൂമ്പാരത്തിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തൊരു പുസ്തകമായിരുന്നു 'ആതി'. കണ്ണുകൾ ചെല്ലുന്നത്ര അടുപ്പത്തിൽ, തൊടാതെ നാളുകൾ കിടന്ന്, ഹൃദയം കൊണ്ടൊരു ബന്ധമുണ്ടായി പിന്നീടൊരിക്കൽ പെട്ടെന്നൊരു തോന്നലിൽ എടുത്ത് വായിച്ച പുസ്തകങ്ങൾ ഒരുപാടാണ്. അങ്ങനെ ആയിരുന്നു ആതിയും. ഖസാക്കിലെത്തിയിട്ടു തിരിച്ചു പോരാൻ സാധിക്കാതെ, രവിക്കൊപ്പം ബസ് കാത്തു നിന്നതിനു ശേഷം പിന്നീട് തിരിച്ചു പോരാൻ സാധിക്കാതെ ആയത് ആതിയിൽ നിന്നുമായിരുന്നു. കഥാസായാഹ്നങ്ങൾ നടക്കുന്ന ഒരു കൊച്ചു തുരുത്തിന്റെ നിർമ്മലതയിൽ ആദ്യം തന്നെ ആതിയെ വല്ലാതെയങ്ങു സ്നേഹിച്ചു പോകും. വെള്ളവും, വള്ളവും, വലയും, കക്കാവാരലും, കഥാസായാഹ്നങ്ങളും മാത്രം പോരാ എന്ന് മനസിലാക്കി നാട് വിടുന്ന കുമാരൻ, നല്ല ജീവിതത്തിനു വേണ്ടി ഗൾഫിലേക്ക് ചേക്കേറുന്ന ഒരു ശരാശരി മലയാളിയെ മാത്രമാണ് നോവലിന്റെ ആരംഭത്തിൽ ഓർമ്മിപ്പിക്കുന്നതെങ്കിൽ, പിന്നീടങ്ങോട്ട് കാണാൻ കഴിയുന്നത് നാടിനു വേണ്ടി നമുക്ക...