കുളക്കുമല ചിന്നാര്‍ വഴി ഒരു പെണ്ണും സഹയാത്രികരും...
"പെണ്ണെ നിനക്ക് കാട് കാണാന്‍ ഇഷ്ടമാണോ ? നീ പോരുന്നോ ?" അതായിരുന്നു വാട്ട്‌സാപ്പില്‍ മിന്നിയ മെസ്സേജ്.. എന്ത് പറയണം എന്ന് ഒരൊറ്റ നിമിഷത്തെ ആലോചന.. "ചേച്ചി വിളിക്കൂ.. ഞാന്‍ വരാം" ഒരു നിമിഷത്തെ തീരുമാനം.. Travancore Natural History Society യുടെ Butterfly Survey.. കൂടെ ഒരു ചെറിയ കാട് കാണലും.. ഈ യാത്രയെക്കുറിച്ച് ഒരു കിടിലന്‍ യാത്രാവിവരണം നീതു ഫിലിപ്പ് എഴുതിയതാണ്.. അത് ദാ ഇവിടെ വായിച്ചോളൂ.. പിന്നെ എന്തുന്നാണ് മുപ്പിലാനെ നിങ്ങള്‍ ഇപ്പോ ഇവിടെ എഴുതിക്കൂട്ടാന്‍ പോകുന്നെ എന്ന് ചോദിച്ചാല്‍ അതൊരു പെണ്ണിന്റെ യാത്രയാണ്. അവളുടെ യാത്രാ പറച്ചില്‍ ..... എല്‍ദോ ഭായി പറഞ്ഞ പോലെ, "ഇപ്പോള്‍ പെണ്ണുങ്ങളുടെ കാലമാണ്. നിങ്ങള്‍ ചെയ്യുന്ന ഓരോ ചുവടു വെയ്പ്പിനും വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പ്രോത്സാഹിപ്പിക്കാന്‍ ഇന്നാളുകളുണ്ട്." ഉള്ളൊരു ബാഗും തൂക്കി നേരെ ഏറണാകുളത്തിനു വച്ച് പിടിച്ചു. വഴിയും പുഴയും തപ്പി നീതു ചേച്ചിയേം കൂട്ടി യാത്ര. യാത്രയുടെ ആരംഭത്തിലാണ് മറ്റു സഹയാ...