റെയില്‍വേ ബെഞ്ചുകള്‍ വീണ്ടും കഥകള്‍ പറയുന്നു
റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്തിരുന്നപ്പോഴാണ് അവരെ ശ്രദ്ധിച്ചത്.. കാല്‍പ്പാദത്തില്‍ ഒരു കെട്ടുമായി ഒരു പെണ്‍കുട്ടി.. " ഈ കൊല്ലത്തിനു പോകുന്ന ട്രെയിന്‍ ആണോ മോളേ ഈ കിടക്കുന്നത് ?" എന്റെ അരികില്‍ വന്ന്‍ ഒരു ചെറിയ ചിരിയോടു കൂടി അവര്‍ ചോദിച്ചു. ചെരുപ്പിടാത്ത ആ കാലുകളിലായിരുന്നു എന്റെ കണ്ണുകള്‍.. വെളുത്ത തുണിക്കെട്ടിനു മുകളില്‍ ചോരപ്പാടുകള്‍ തെളിഞ്ഞു കണ്ടിരുന്നു.. ഒരിക്കല്‍ കൂടി ചോദ്യമാവര്‍ത്തിച്ചപ്പോള്‍ അല്ല എന്ന് ഞാന്‍ തലയാട്ടി.. അരികില്‍ ഇരുന്ന അവരോടു മടിച്ച് മടിച്ച് ഞാന്‍ ചോതിച്ചു.. "കാലിനെന്തുപറ്റി?" "ഓട്ടോ കയറിയതാണ്.. മാസം ഒന്നായി.. കൊല്ലത്ത് ഒരു വീട്ടിലാ ജോലി.. അങ്ങോട്ട് പോവാ.. മോള് അങ്ങോട്ടാണോ? രണ്ടു ദിവസം ലീവ് എടുക്കാന്‍ പോലും അവര്‍ സമ്മതിക്കുന്നില്ലന്നേ" തിരുവന്തപുരം ഭാഷയില്‍ ഒരു പെണ്‍കുട്ടി അവളുടെ ജീവിതം പറഞ്ഞു തുടങ്ങുന്നു.. " എന്റെ വീടാ ഇവിടെ.. ഞാന്‍ കൊല്ലത്ത് നില്‍ക്കുവാ. ജോലി ചെയ്യുന്ന വീട്ടില്‍.. ഇടക്കിടെ ഇങ്ങു വരും.." നെറുകയിലെ സിന്ദൂരവും അവളുടെ പ്രാ...