Posts

Showing posts from 2019

മുദ്രമോതിരം

പെട്ടെന്നാണ് ആനിമ്മ കക്കൂസിൽ കയറി വാതിലടച്ചത്. വാതിൽ അടച്ചു എന്ന് പറയുന്നത് ശരിയല്ല. ചാരി എന്ന് വേണം പറയാം, ഇന്നത്തേതടക്കം നാനൂറ്റി അന്പതാമത്തെ തവണയോ മറ്റോ ആണ് കക്കൂസിൽ ഇരിക്കുന്ന അമ്മയുടെ മുന്നിലേക്ക് വാതിലും തള്ളി അവള് ചെന്ന് കേറുന്നത്. "ഈ നേരവില്ലാത്ത നേരത്തു അമ്മയെപ്പഴാ കക്കൂസിൽ കേറിയേ? ഇനി എനിക്ക് വയ്യ 'അമ്മ തപ്പ്." എന്തെങ്കിലും കാണാതെ പോകുമ്പോൾ കക്കൂസിൽ പോകുന്ന സ്വഭാവം ആനിമ്മയ്ക്കു കൗമാരക്കാലത്തു തുടങ്ങിയതാണ്. അതുവഴി ആധി, വ്യാധി, സങ്കടം, ദേഷ്യം, ഭയം എന്നിങ്ങനെ പലതും ഇറക്കി വയ്ക്കാം എന്നുള്ളത് ആനിമ്മയുടെ സ്വന്തം കണ്ടുപിടുത്തമാണ്. ആനിമ്മ വിയർത്തു. കക്കൂസിൽ ഇരിപ്പു മാത്രമേ നടക്കുന്നുള്ളൂ. ഭാരം ഒന്നും ഇറക്കി വയ്ക്കാൻ പറ്റുന്നില്ല. അപ്പുറത്തെ ത്രേസ്യാച്ചേടത്തീടെ മിന്ന് ഇതുപോലെ ഒരിക്കൽ കാണാതെ പോയതാണ്. വേനൽക്കാലത്ത് രാവിലേം വൈകിട്ടും മുറ്റത്തെ ആറ്റുനോറ്റു നാല് തവണ പാറപൊട്ടിച്ചു വെള്ളം കണ്ട സ്വന്തം കിണറ്റിൽ കമഴ്ന്നുകിടന്നു നോക്കി എത്ര അരിഞ്ഞാണം വെള്ളം താഴ്ന്നുവെന്നും പൊങ്ങിയെന്നും നോക്കിയില്ലേൽ ത്രേസ്യാച്ചേടത്തിക്ക് അങ്കലാപ്പാണ്. പിള്ളേരും പിറുങ്ങണീം അടക്കം ഏഴുപേരുള്ള അവ...