Posts

Showing posts from March, 2018

എനിക്കൊരു പുസ്തകശാല സമ്മാനിച്ച അമ്മയ്ക്ക്

Image
"മമ്മീ... ഈ ചേട്ടായി ടക്കി ടക്കിയാ വായിക്കുന്നേ... " വായിക്കാൻ പോയിട്ട് വാക്കുകൾ കൂട്ടിപ്പറയാൻ തുടങ്ങിയ പ്രായത്തിൽ ചേട്ടായിയെക്കുറിച്ചുള്ള എന്റെ പരാതി ഇതായിരുന്നു. കഥ പറഞ്ഞു കഥ പറഞ്ഞു കഥയൊക്കെ തീർന്നു പോയ അവസ്ഥയിലാണ് കളിക്കുടുക്കയും ബാലരമയും എനിക്ക് വായിച്ചു തരിക എന്ന യജ്‌ഞം വീട്ടിൽ ആരംഭിക്കുന്നത്. കാത്തിരുന്നു കിട്ടിയ അനിയത്തിക്കുട്ടിയാണല്ലോ, ചേട്ടച്ചാര് തന്നെ വായന ഏറ്റെടുത്തു. അക്ഷരം കൂട്ടി വായിച്ചു തുടങ്ങിയ ചേട്ടായി വായിച്ചാൽ വല്ലോം നമുക്ക് പിടിക്കുവോ.. ആകാംഷയുടെ ആർത്തിക്കൂടാരമായിരുന്ന എനിക്ക് ഓരോ വാക്കും ചേട്ടായി പെറുക്കി വായിക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാരുന്നില്ല.. പരാതിയുമായി മമ്മീടെ അടുത്തെത്തും..  "മമ്മീ... ഈ ചേട്ടായി ടക്കി ടക്കിയാ വായിക്കുന്നേ... " എന്നിട്ടും ആ പാവം വീണ്ടും വീണ്ടും വായിച്ചു തന്നു. ഇങ്ങോട്ടു വിളിച്ചാൽ അങ്ങോട്ടോടുകയും, നിന്ന നിൽപ്പിൽ കാണാതാവുകയും, ചെണ്ട പുറത്തു കോലിടുന്നിടത്തൊക്കെ തുള്ളിച്ചാടിയിറങ്ങുകയും ചെയുന്ന എന്നെയൊന്നിരുത്താൻ ഏക വഴി പുസ്തകമായിരുന്നു. അങ്ങനെ വീട്ടിലെ കൊച്ചു ഷെല്ഫുകളിൽ പുസ്തകം നിറയാൻ തുടങ്ങി. ബീർബിള...