ഏതെങ്കിലുമൊരു കാലത്ത് എനിക്ക് ജനിക്കുവാന്‍ പോകുന്ന എന്റെ മകന്,
ഏതെങ്കിലുമൊരു കാലത്ത് എനിക്ക് ജനിക്കുവാന്‍ പോകുന്ന എന്റെ മകന്, നിര്‍ഭയ എന്നും ജിഷ എന്നുമുള്ള പേരുകള്‍ കേള്‍ക്കുമ്പോള്‍ നിനക്ക് എന്തെങ്കിലും മനസിലാവുകയോ തോന്നുകയോ ചെയ്യുമോ? ഇല്ലായിരിക്കും. കാരണം, അപ്പോഴേക്കും കനല്‍ മങ്ങി പേരിനു മാത്രം ശേഷിക്കുന്ന ചാരം പോലെ ഈ പേരുകള്‍ മാറിയിരിക്കും. കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ഈ പെണ്‍കുട്ടികളുടെ പേരുകള്‍ നീ അറിയണം. നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നല്കിക്കൊണ്ടിരിക്കുമ്പോള്‍ ആവാം നീ ഈ കത്ത് വായിക്കുക. അവര്‍ക്കും ഉണ്ടായിരുന്നു സ്വപ്‌നങ്ങള്‍.. കുറെയധികം ആളുകള്‍ ചേര്‍ന്ന് ചീന്തിയെറിയുന്നത് വരെ അവരും കണ്ടിരുന്നു സ്വപ്‌നങ്ങള്‍. നിന്നെപ്പോലെ ഒരു വ്യത്യാസവും കൂടാതെ ഗര്‍ഭപാത്രത്തില്‍ കിടന്നവരാണ് നിനക്ക് ചുറ്റുമുള്ള ഓരോ പെണ്ണും. എന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഞാന്‍ നിന്നെ സ്നേഹിച്ചത് നീ ആണെന്നോ പെണ്ണെന്നോ അറിയാതെ ആണ്. നിനക്ക് പകരം ഒരു പെണ് ഭ്രൂണമായിരുന്നു ഈ അമ്മയുടെ വയറ്റിലെങ്കില്‍ നീ അനുഭവിച്ച അതെ സ്വാതന്ത്രയും തുല്യതയുമായിരിക്കും അവളും അനുഭവിച്ചിരിക്കുക. ഹോസ്റ്റല്‍ മുറിയില്‍ ഇരുന്നു ജനിക്കുവാനുള്ള മകന് കത്തെഴുതുമ്പോള്‍ നിന്റെ സഹോദരങ്ങളേക്ക...