ടെക്കി പറഞ്ഞ കഥകള്‍
"എന്നെ നായ്ക്കള്‍ ഓടിക്കുകയായിരുന്നു. ഏറെ ദൂരം. അവസാനം അവര്‍ക്കൊപ്പമോടുന്ന ഒരു നാല്ക്കാലിയായി ഞാനും രൂപാന്തരപ്പെട്ടിരുന്നു." പറഞ്ഞു നിര്‍ത്തിയ കഥയുടെ എഴുത്ത് രൂപത്തിനായി ദിവസങ്ങളും ആഴ്ചകളും അവള്‍ നോക്കിയിരുന്നു. പണ്ടും അവന്‍ അങ്ങനെ ആയിരുന്നു. കഥകള്‍ പറയുകയും, മറ്റാരും മറക്കുന്നതിനു മുന്‍പേ ആ കഥയെ മറന്നു കളയുകയും ചെയ്യുന്നവന്‍. ആദ്യം പറഞ്ഞ കഥ അവള്‍ ഓര്‍ത്തെടുത്തു. കിഴവന്‍ ദാവീദിന്റെ കഥ. വെള്ളക്കടലാസില്‍ തലക്കെട്ടെഴുതി അവള്‍ വരികളോര്‍ത്തു . ഇല്ല. അവന്‍ പറഞ്ഞ കഥകള്ക്കൊന്നും ഒരിക്കല്‍ പോലും ശ്വാസം നല്‍കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. എന്തിന്, അവന്റെ പ്രണയം പോലും പകര്‍ത്താന്‍ കഴിയാത്തവള്‍. പക്ഷെ ഇത് എഴുതിയെ പറ്റൂ.. കിഴവന്‍ ദാവീദ് ...